Breaking
Fri. Nov 13th, 2026

‘സ്കിൽ മിഷൻ’ക്വിസ് മത്സരം സംഘടിപ്പിച്ചു

വെള്ളമുണ്ട: വിദ്യാർത്ഥികളിൽ പൊതുവിജ്ഞാനം, ബൗദ്ധികശേഷി, ചിന്താശേഷി, ആരോഗ്യകരമായ മത്സരബോധം എന്നിവ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ലെറ്റ്സ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിന്റെ (എൽ.ഐ.എസ്.ആർ) നേതൃത്വത്തിൽ ‘സ്കിൽ മിഷൻ’ ൻ്റെ ഭാഗമായി ക്വിസ് മത്സരം സംഘടിപ്പിച്ചു.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമർ ലൈല ടി.എം ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.കെ സലാം മുഖ്യാതിഥി ആയിരുന്നു.
എൽ.ഐ.എസ്.ആർ ഡയറക്ടർ അഡ്വ. ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു.
പി.ടി. ഗിരീഷ്, ശ്രീന പ്രിയ, റഷീദ് എ തുടങ്ങിയവർ പ്രസംഗിച്ചു.

വിദ്യാർത്ഥികളുടെ അറിവും കഴിവും കണ്ടെത്തുന്നതിനും പഠനത്തോടൊപ്പം ജീവിതനൈപുണ്യങ്ങൾ വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് എൽ.ഐ.എസ്.ആർ ആവിഷ്കരിച്ച വിദ്യാഭ്യാസ നൈപുണ്യവികസന ക്യാമ്പയിനാണ് ‘സ്കിൽ മിഷൻ’.
വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തോടെ നടന്ന ക്വിസ് മത്സരം വിജ്ഞാനപ്രദവും ആവേശകരവുമായി. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *