Breaking
Fri. Nov 13th, 2026

ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് ലക്ഷദ്വീപില്‍ പിടിയില്‍

2026 നവംബർ 13 വെള്ളി

ബേപ്പൂര്‍: കോഴിക്കോട് ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് ലക്ഷദ്വീപില്‍ പിടിയില്‍. സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചാണ് ബോട്ട് പിടികൂടിയത്. ചാലിയം സ്വദേശി ഷറഫുദ്ദീന്റെ ഉടമസ്ഥതയിലുള്ള അല്‍ ഫിലാഹി ഫൈബര്‍ ബോട്ടാണ് പിടിയിലായത്.

ഒരാഴ്ചയിലേറെയായി തൊഴിലാളികള്‍ ബോട്ടില്‍ തന്നെ കഴിയുന്നതായാണ് വിവരം. നവംബര്‍ നാലിന് ബേപ്പൂരില്‍ നിന്ന് പോയ ബോട്ട് ആന്ത്രോത്ത് ദ്വീപില്‍ വെച്ചാണ് പിടിയിലായത്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *