Breaking
Fri. Nov 13th, 2026

വിവാഹ വാഗ്ദാനം നല്‍കി പീഡനം: ഒളിവിലായിരുന്ന യുവാവ് പിടിയില്‍

അമ്പലവയല്‍: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന യുവാവ് പിടിയില്‍. ചുള്ളിയോട്, ആനപ്പാറ, ഒറ്റപ്ലാക്കില്‍ വീട്ടില്‍ ഒ.എസ് ലെനിനെ(27)യാണ് അമ്പലവയല്‍ പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ പരാതി പ്രകാരമാണ് നടപടി. വിവാഹം കഴിക്കണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ പിന്മാറുകയും ഒളിവില്‍ പോകുകയുമായിരുന്നു. കര്‍ണാടകയില്‍ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ നഞ്ചന്‍കോട് വച്ചാണ് പിടികൂടിയത്. അമ്പലവയല്‍ സർക്കിൾ ഇൻസ്‌പെക്ടർ ബിജു ആന്റണിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തില്‍ അമ്പലവയൽ എസ്.എച്ച്.ഓ ജെസ്‌വിൻ ജോയ്, സി.യു മുഹമ്മദ് അന്‍സാരി, പി.എം ഹര്‍ഷാദ് , കെ.കെ അനിൽ എന്നിവരാണുണ്ടായിരുന്നത്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *