Breaking
Fri. Nov 13th, 2026

അർബൻ സഹകരണ ബാങ്കിൽ വകുപ്പിൻ്റെ കീഴിൽ അഡ്മിനിസ്ട്രേറ്റീവ് ആഡിറ്റ് സംവിധാനം ഏർപ്പെടുത്തണം. – ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് & ഓഡിറ്റേഴ്സ് അസോസിയേഷന്റെ 42-ാമത് വയനാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയിൽ വർദ്ധിച്ചുവരുന്ന പ്രശ്നങ്ങൾ തരണം ചെയ്യുന്നതിന് സഹകരണ വകുപ്പിന്റെ ഇടപെടൽ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയിൽ യുവാക്കൾക്കും വനിതകൾക്കും പിന്നോക്കവിഭാഗത്തിൽപ്പെട്ടവർക്കുമായി കൂടുതൽ സഹകരണ സംഘങ്ങൾ ആരംഭിക്കണമെന്ന് നിർദ്ദേശിച്ചു. സംഘടനാ പ്രവർത്തനങ്ങൾക്കുപരിയായി നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങളെയും അദ്ദേഹം. പ്രശംസിച്ചു. യു.ഡി.എഫ്. കൺവീനർ പ്രദീപ് മാസ്റ്റർ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. പൂർവ്വകാല സംഘടന പ്രവർത്തകരെയും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. സംഘടനയുടെ ജില്ലാ പ്രസിഡന്റ് ദീപ. പി. ജി അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി . പ്രോമിസൺ പി.ജെ സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ശ്രീ. പ്രിയേഷ് സി.പി. മുഖ്യപ്രഭാഷണം നടത്തി. കെ. കൃഷ്ണകുമാർ, പി.കെ. ജയകൃഷ്ണൻ, ജിലേഷ്. സി , ഷൈലജ ടി.എം., ഷാജി. എസ്, നംഷീദ്, വിനോദ് കുമാർ, അജിത് കെ., കിഷോർ കുമാർ, സുവർണിനി പി.എം., രഞ്ജിത്ത്. കെ., ജോർജ് ജോസഫ്, രാജു. കെ. യു വയനാട് ജില്ലാ ജോയിന്റ് രജിസ്ട്രാർ ശ്രീവിദ്യ. കെ, ആന്റണി എൻ. എം, സന്തോഷ്‌ കുമാർ, ജോൺസ് ജോസഫ്, ശ്രീനു ടി. ലക്ഷ്മി, ധനേഷ്. പി കെ . എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു . വരും വ്യത്യസ്ത മേഖലകളിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികളെയും പൂർവസൂരികളെയും അനുമോദിച്ചു.ജില്ലാ ട്രഷറർ സദാനന്ദൻ കെ. കെ നന്ദി പറഞ്ഞു

ജില്ലാ പ്രസിഡന്റായി ശ്രീമതി ദീപ. പി. ജി യെയും സെക്രട്ടറിയായി പ്രോമിസൺ പിജെ യെയും തെരെഞ്ഞെടുത്തു .

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *