കൽപ്പറ്റ എൻ എസ് എസ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ രംഗങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെ അനുമോദിച്ചു. എൽ കെ ജി മുതൽ പന്ത്രണ്ടാം തരം വരെ വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും പാഠ്യേതര പ്രവർത്തനങ്ങളിൽ മികവു പുലർത്തിയ വിദ്യാർത്ഥികളെയും ആണ് അനുമോദിച്ചത്. കൽപ്പറ്റ സർക്കിൾ ഇൻസ്പെക്ടർ ജയപ്രകാശ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി ടി എ പ്രസിഡൻറ് ഷാജി തദ്ദേവൂസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ എ കെ ബാബു പ്രസന്നകുമാർ, പി ടി എ അംഗങ്ങളായ രാജേഷ്, നന്ദിഷ്, സ്റ്റാഫ് സെക്രട്ടറി പി കെ രാജീവ് തുടങ്ങിയവർ സംസാരിച്ചു.
