Breaking
Fri. Nov 13th, 2026

ടിക് ടോക്ക് വീഡിയോയ്ക്ക് വേണ്ടി കടുവയെ കൂട്ടിൽ നിന്നിറക്കി, പിന്നാലെ 19 -കാരനെ കടിച്ചുകൊന്നു! പാക് ഇൻഫ്ലുവൻസറും ഫാം ഉടമയും അറസ്റ്റിൽ

2026 നവംബർ 13 വെള്ളി

സോഷ്യൽ മീഡിയയിൽ വൈറൽ വീഡിയോ ചിത്രീകരിക്കാനുള്ള പാക് ഇന്‍ഫ്ലുവൻസറുടെ ശ്രമം ഒരാളുടെ മരണത്തിൽ അവസാനിച്ചു. പാകിസ്ഥാനിലെ ഒരു സ്വകാര്യ വന്യജീവി പ്രജനന ഫാമിലാണ് സംഭവം നടന്നത്. പാകിസ്ഥാനിലെ ലാഹോറിൽ ടിക് ടോക്ക് വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് ഫാം ജീവനക്കാരനായ 19 -കാരൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ടിക് ടോക്കറും ഫാം ഉടമയും ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു. ടിക് ടോക് വീഡിയോയ്ക്ക് വേണ്ടി! ലാഹോറിലെ കഹ്ന പ്രദേശത്തുള്ള ഒരു സ്വകാര്യ വന്യജീവി പ്രജനന ഫാമിൽ വച്ച് വീഡിയോ ചിത്രീകരണത്തിനായി നോമാൻ ഹസ്സൻ എന്ന ടിക് ടോക്കർ എത്തിയിരുന്നു. നോമാൻ ഹസ്സന്‍റെ ആവശ്യപ്രകാരം കൂട്ടിലടച്ചിരുന്ന പെൺ കടുവയെ പുറത്തിറക്കാൻ 19 -കാരനായ ജീവനക്കാരൻ തൽഹയോട് ഫാം ഉടമ ആവശ്യപ്പെട്ടു. കൂട്ടിൽ നിന്നും പുറത്തിറക്കുന്നതിനിടെ കടുവ അപ്രതീക്ഷിതമായി തൽഹയെ അക്രമിക്കുകയായിരുന്നെന്ന് റിപ്പോർട്ടുകൾ. കടുവയെ പിന്നീട് നിയന്ത്രണവിധേയമാക്കിയ ശേഷം, ഗുരുതരമായി പരിക്കേറ്റ തൽഹയെ ഹസ്സൻ കാറിൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *