Breaking
Mon. Sep 28th, 2026

തുടർ വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു

മാനന്തവാടി നഗരസഭയും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയും ജില്ലാ സാക്ഷരതാ മിഷനും സംയുക്തമായി വൈജ്ഞാനിക സാഹിത്യ സാംസ്കാരിക തുടർ വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു. നഗരസഭാ ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ബിരുദ പഠനം ജനകീയമാക്കിക്കൊണ്ട് ഏതൊരാൾക്കും ബിരുദ പഠനത്തിന് അവസരം ഒരുക്കുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. വി.പി ജഗതിരാജ് പറഞ്ഞു. ജില്ലയിൽ മാനന്തവാടി, കൽപ്പറ്റ, സുൽത്താൻബത്തേരി എന്നിവിടങ്ങളിൽ ലേണിംഗ് സപ്പോർട്ട് സെൻററുകൾ ആരംഭിച്ചിട്ടുണ്ടെന്നും വൈസ് ചാൻസിലർ പറഞ്ഞു.

നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടിവിഎസ് മൂസ അധ്യക്ഷത വഹിച്ചു. ഡിഗ്രി അഡ്മിഷന്റെ ഭാഗമായുള്ള വിവിധ വിഷയങ്ങളിൽ യൂണിവേഴ്സിറ്റി അധ്യാപകരായ ഡോ. മായ രവീന്ദ്രൻ, ഫൗസിയ ഷുക്കൂർ, സാക്ഷരതാ മിഷൻ പത്തനംതിട്ട ജില്ലാ കോർഡിനേറ്റർ പി പ്രശാന്ത് കുമാർ എന്നിവർ ക്ലാസെടുത്തു. മാനന്തവാടി നഗരസഭ കൗൺസിൽ ഹാളിൽ നടന്ന പരിപാടിയിൽ നഗരസഭ വൈസ് ചെയർപേഴ്സൺ അഡ്വക്കേറ്റ് സിന്ധു സെബാസ്റ്റ്യൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിചെയർമാൻ പി വി ജോർജ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലേഖ രാജീവൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിബു കെ ജോർജ്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ ഫ്രാൻസിസ്, ഡിവിഷൻ കൗൺസിലർ സജിന ടീച്ചർ, സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ദീപ ജെയിംസ്, പ്രോഗ്രാം കോ ഓർഡിനേറ്റർ അംബിക വി.ഡി, സിഡിഎസ് ചെയർപേഴ്സൺമാരായ പാത്തുമ്മ ടീച്ചർ, ശരണ്യ ചന്ദ്രൻ, പ്രേരക് ക്ലാരമ്മ തുടങ്ങിയവർ സംസാരിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *