Breaking
Mon. Sep 28th, 2026

വിദ്യാഭ്യാസ പുരോഗതിക്കാവശ്യമായ പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കും- മന്ത്രി അഡ്വ എന്‍. ഷംസുദ്ദീന്‍

ജില്ലയിലെ വിദ്യാഭ്യാസ രംഗത്തെ പുരോഗതിയ്ക്ക് ആവശ്യങ്ങള്‍ പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ എന്‍. ഷംസുദ്ദീന്‍ പറഞ്ഞു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുമായി നടന്ന യോഗം അവലോകന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ വിദ്യാഭ്യാസ മേഖലയിലെ പുരോഗതി, നിലവില്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍, വികസന പദ്ധതികളിലെ വെല്ലുവിളികള്‍ എന്നിവ മന്ത്രി യോഗത്തില്‍ വിലയിരുത്തി. സംസ്ഥാനത്ത് പ്ലസ് വണ്‍ സിറ്റുകളിലേക്ക് 120 അധിക സീറ്റുകളാണ് സര്‍ക്കാര്‍ അനുവദിച്ചത്. ജില്ലയില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന് ആവശ്യമായ ബാച്ചുകള്‍ നിലവിലുണ്ടെന്നും തദ്ദേശീയരായ വിദ്യാര്‍ത്ഥികളെ പരിഗണിച്ച് ജില്ലയിലെ വിവിധ സ്‌കൂളുകളിലെ ഹ്യുമാനിറ്റീസ്, കൊമേഴ്‌സ്, സയന്‍സ് ബാച്ചുകള്‍ പുന ക്രമീകരണം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ജില്ലയിലെ സര്‍ക്കാര്‍-എയ്ഡഡ് മേഖലയിലെ സ്‌കൂളുകള്‍ അപ്പര്‍ പ്രൈമറി വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നടപടി സ്വീകരിക്കുമെന്നും സ്‌കൂളുകളുടെ കൃത്യമായ വിവിരങ്ങള്‍ ഉദ്യോഗസ്ഥരോട് ലഭ്യമാക്കാനും മന്ത്രി നിര്‍ദേശിച്ചു.

വിദ്യാഭ്യാസ മേഖലയിലെ മികച്ച ഭരണ സൗകര്യത്തിന് രണ്ട് ഉപജില്ലകള്‍, ഒരരു വിദ്യാഭ്യാസ ജില്ല എന്നിവ പുതുതായി അനുവദിക്കാനും ഗോത്രവിഭാഗം വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ സ്‌കൂളുകളോട് ചേര്‍ന്ന് ഹോസ്റ്റല്‍ സൗകര്യങ്ങള്‍ ഒരുക്കല്‍, ഗോത്രബന്ധു അധ്യാപകരുടെ നിയമനം വേഗത്തിലാക്കല്‍, വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് ഔദ്യോഗിക യാത്രാ വാഹനങ്ങള്‍ അനുവദിക്കണം തുടങ്ങിയ വിഷയങ്ങള്‍ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. ഉദ്യോഗസ്ഥരുടെ‍ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മന്ത്രി വ്യക്തമാക്കി. നൂറുദിന കര്‍മ്മ പദ്ധതിയിലുള്‍പ്പെടുത്തി വിവിധ സ്‌കൂളുകളില്‍ നടപ്പാക്കുന്ന കൂടെ, കായിക മിത്രം, അക്വാഫിറ്റ്, റിസോള്‍വ്, സുപഫം തുടങ്ങിയ പദ്ധതികളുടെ പുരോഗതി മന്ത്രി വിലയിരുത്തി.

വിദ്യാഭ്യാസ മേഖലയുടെ സമഗ്ര ഭൗതിക വികസനം, പഠനനിലവാര ഉയര്‍ച്ചയ്ക്കായി ജില്ലാ പഞ്ചായത്ത് പ്ലാന്‍ ഫണ്ടിനത്തില്‍ 10 കോടി രൂപ വകയിരുത്തിയതായി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ പറഞ്ഞു. ഗോത്രവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്ന ഗോത്രദീപ്തി, സീറോ ഡ്രോപ്പ് ഔട്ട്, ശാസ്ത്രീയ പഠന പിന്തുണ ഉറപ്പാക്കുന്ന വിജ്ഞാന്‍ ജ്യോതി, കായിക ശാക്തീകരണത്തിനായി വണ്‍ സ്‌കൂള്‍ വണ്‍ ഗെയിം പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസ് അറിയിച്ചു. കിടപ്പിലായ കുട്ടികള്‍ക്കായി ‘ചങ്ങാതിക്കൂട്ടം’ സൗഹൃദക്കൂട്ടായ്മകള്‍, സര്‍ക്കാര്‍/എയ്ഡഡ് വിദ്യാലയങ്ങളിലെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. ജില്ലയുടെ സമഗ്ര വിദ്യാഭ്യാസ പുരോഗതി സംബന്ധിച്ച് ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. കെ. എം സെബാസ്റ്റ്യന്‍ അവതരണം നടത്തി. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ വി. ചെല്‍സസിനി, വിദ്യാഭ്യാസ വകുുപ്പ് അഡീഷണല്‍ ഡയറക്ടര്‍ സി.എ സന്തോഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഹംസ, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.കെ ചിത്രലേഖ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സല്‍മ മോയിന്‍, ഡയറ്റ്-എസ്.എസ്.കെ ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *