Breaking
Mon. Sep 28th, 2026

ലോക കേരള സഭ പുനഃസ്ഥാപിക്കണം: കേരള പ്രവാസി സംഘം

അമ്പലവയല്‍: യുഡിഎഫ് സര്‍ക്കാര്‍ തുടരില്ലെന്ന് പ്രഖ്യാപിച്ച ലോക കേരള സഭ പുനഃസ്ഥാപിക്കണമെന്ന് കേരള പ്രവാസി സംഘം അമ്പലവയല്‍ പഞ്ചായത്ത് കണ്‍വന്‍ഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 2018ല്‍ അന്നത്തെ ഇടതുപക്ഷ സര്‍ക്കാര്‍ ആരംഭിച്ച ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ വേദിയായ ലോക കേരള സഭയുടെ വിവിധ സമ്മേളനങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതിന്റെ ഫലമായാണ് ഇന്ന് നിലവിലുള്ള നോര്‍ക്ക ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, പ്രവാസി മിഷന്‍ അടക്കമുള്ള നിരവധി പ്രവാസി ക്ഷേമ പദ്ധതികള്‍. പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുള്ള സമര പ്രക്ഷോഭങ്ങള്‍ക്ക് കണ്‍വന്‍ഷന്‍ ഐക്യദാര്‍ഢ്യം പ്രഖാപിച്ചു.സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും ജില്ലാ സെക്രട്ടറിയുമായ അഡ്വ.സരുണ്‍ മാണി കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം കെ കെ നാണു, ജില്ലാ ജോയിന്റ് സെക്രട്ടറി കെ സേതുമാധവന്‍, മീനങ്ങാടി ഏരിയ പ്രസിഡന്റ് എം മുഹമ്മദ്, ജില്ലാ കമ്മിറ്റിയംഗം കെ സൈനബ, സിപിഐ(എം) അമ്പലവയല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കെ ആര്‍ പ്രസാദ് സ്വാഗതവും, കെ എന്‍ ജയചന്ദ്രന്‍ നന്ദിയും പറഞ്ഞു. ഭാരവാഹകളായി കെ ആര്‍ പ്രസാദ് (പ്രസിഡന്റ്), കെ എന്‍ ജയചന്ദ്രന്‍ (സെക്രട്ടറി), സുരേഷ്ബാബു (ട്രഷറര്‍) എന്നിവരെയും 12 അംഗ കമ്മിറ്റിയെയും കണ്‍വന്‍ഷന്‍ തിരഞ്ഞെടുത്തു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *