Breaking
Thu. Jul 9th, 2026

നിര്‍മല്‍ ജ്യോതി സ്പെഷല്‍ സ്കൂള്‍ വാര്‍ഷികം ആഘോഷിച്ചു

ബത്തേരി: നിർമല്‍ ജ്യോതി സ്പെഷല്‍ സ്കൂള്‍ വാർഷികം ആഘോഷിച്ചു. ഐ.സി. ബാലകൃഷ്ണൻ എംഎല്‍എ ഉദ്ഘാടനം ചെയ്തു

മുനിസിപ്പല്‍ വൈസ് ചെയർപേഴ്സണ്‍ എത്സി പൗലോസ് അധ്യക്ഷത വഹിച്ചു.

ഐ.സി. ബാലകൃഷ്ണനെ സ്കൂള്‍ മാനേജർ സിസ്റ്റർ മേഴ്സി മാനുവലും എല്‍സി പൗലോസിനെ ലോക്കല്‍ മാനേജർ സിസ്റ്റർ ജാൻസി ജോണും ആദരിച്ചു. അസംപ്ഷൻ ഫൊറോന അസിസ്റ്റന്‍റ് വികാരി ഫാ. അഭിഷേക് കണ്ടത്തിൻകര സ്കൂള്‍-ക്ലാസ്തല മാഗസിൻ പ്രകാശനം ചെയ്തു. ശ്രേഷ്ഠ സേവാ പുരസ്കാരം നേടിയ ജോമിറ്റ് കെ. ജോസ്, ബെസ്റ്റ് നോണ്‍ ടീച്ചിംഗ് സ്റ്റാഫ് പുരസ്കാരം നേടിയ കെ.കെ. ഇന്ദിര എന്നിവരെ മുൻസിപ്പല്‍ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ടോം ജോസ്, സ്പെഷല്‍ സ്കൂള്‍ മേഖലയില്‍ 25 വർഷം പിന്നിട്ട സിസ്റ്റർ ജസി മാങ്കോട്ടില്‍ എസ്‌എച്ച്‌നെ വാർഡ് കൗണ്‍സിലർ കെ.എസ്. പ്രമോദ്, സന്യാസ ജീവിതത്തിന്‍റെ സുവർണ ജൂബിലി ആഘോഷിക്കുന്ന ഗവേണിംഗ് ബോഡി മെംബർ സിസ്റ്റർ അനീസ് ഏബ്രഹാമിനെ പിടിഎ പ്രസിഡന്‍റ് വി.ടി. സാലി, സന്യാസ ജീവിതത്തിന്‍റെ സില്‍വർ ജൂബിലി ആഘോഷിക്കുന്ന സിസ്റ്റർ ഡെയ്സി വെള്ളാനയെ പിടിഎ വൈസ് പ്രസിഡന്‍റ് പി.ബി. ഗിരീഷ് എന്നിവർ ആദരിച്ചു. ജില്ലാ പേരന്‍റ്സ് അസോസിയേഷൻ പ്രസിഡന്‍റ് ഇ.വി. സജി, ഡയസ് എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാം കോ ഓർഡിനേറ്റർ സിസ്റ്റർ സ്റ്റെഫീന കാപ്പില്‍ നന്ദി പറഞ്ഞു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *