Breaking
Thu. Jul 9th, 2026

ട്രിപ്പിള്‍ റാങ്കോടെ അഭിമാനമായി ലിജിഷ

പുല്‍പ്പള്ളി: ദേശീയതലത്തിലെ ഒന്നാം റാങ്ക് ഉള്‍പ്പെടെ മൂന്ന് ഒന്നാം റാങ്കുകള്‍ നേടിയ എം.എസ്. ലിജിഷയ്ക്ക് കല്ലുവയല്‍ ജയശ്രീ സ്കൂളിന്‍റെ സ്നേഹാദരം.

യുജിസി നടത്തിയ നെറ്റ് ജെആർഎഫ് പരീക്ഷയില്‍ അഖിലേന്ത്യ തലത്തില്‍ ഒന്നാം റാങ്ക് നേടിയാണ് എം.എസ്. ലിജിഷ നാടിന്‍റെ അഭിമാനമായി മാറിയത്. ക്രിമിനോളജിയിലാണ് റാങ്ക് േട്ടം. സ്വീകരണ യോഗം പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.എസ്. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു.

മാനേജർ കെ.ആർ. ജയറാം അധ്യക്ഷത വഹിച്ചു. ഹയർസെക്കൻഡറി സ്കൂള്‍ പ്രിൻസിപ്പല്‍ കെ.ആർ. ജയരാജ്, വൈസ് പ്രിൻസിപ്പല്‍ പി.ആർ. സുരേഷ്, എം.വി. ബാബു, ഷൈൻ പി. ദേവസ്യ, ഷീന ജയറാം, ഡോ.എസ്. ഷിബു, ബാബു നന്പുടാകം, പി.കെ. രാജൻ, പി. അനാമിക, സി.കെ. നിവേദ്യ, അഞ്ചല്‍ സത്യ, പി.എസ്. സ്മൃതി, എ. അനുനന്ദ, ലിജിഷ എന്നിവർ പ്രസംഗിച്ചു.
കളനാടികൊല്ലി എം.കെ. സലിം – ഷേർളി ദന്പതികളുടെ മകളാണ് ലിജിഷ.

നിമിഷ സഹോദരിയാണ്. എറണാകുളം മഹാരാജാസ് ഗവണ്‍മെന്‍റ് ഓട്ടോണമസ് കോളജില്‍ നിന്ന് ബിഎസ്‌സി ഗണിതശാസ്ത്രത്തില്‍ ഒന്നാം റാങ്കോടെ ഉന്നത വിജയം. തുടർന്ന് ഡല്‍ഹി ഡോ.ബി.ആർ.അംബേദ്കർ നാഷണല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ക്രിമിനോളജിയില്‍ ഒന്നാം റാങ്ക് എന്നിവ നേടിയിട്ടുണ്ട്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *