Breaking
Sun. Nov 22nd, 2026

‘പ്രിയദർശിനി ബസിൽ ഓസിന് യാത്ര ചെയ്യുന്നു’ എന്ന് കണ്ടക്ടർ; വിദ്യാർഥിയെ സ്റ്റോപ്പിൽ ഇറക്കിയില്ല, അപമാനിച്ചിറക്കി വിട്ടതായി പരാതി

2026 നവംബർ 22 ഞായർ

പെൺകുട്ടികൾക്കും സ്ത്രീകൾക്കും സൗജന്യ യാത്ര നൽകുന്ന കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതിയിൽ വിദ്യാർഥിനിയെ അപമാനിച്ചിറക്കിവിട്ടതായി പരാതി. ഓസിന് യാത്ര ചെയ്യുന്നുവെന്ന് ആക്ഷേപിച്ച് കണ്ടക്ടറും ഡ്രൈവറും ചേർന്ന് ഇറങ്ങേണ്ട സ്ഥലത്ത് ബസ് നിർത്താതെ ഒരു കിലോമീറ്റർ അകലെ ഇറക്കിവിട്ടു. സംഭവത്തിൽ തോക്കുപാറ സ്കൂളിലെ വിദ്യാർഥിനി കെഎസ്ആർടിസി അധികൃതർക്ക് ഔദ്യോഗികമായി പരാതി നൽകി.

മൂന്നാർ ∙ പെൺകുട്ടികൾക്കും സ്ത്രീകൾക്കും സൗജന്യ യാത്ര നൽകുന്ന കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതിയിൽനിന്ന് വിദ്യാർഥിയെ അപമാനിച്ചിറക്കി വിട്ടതായി പരാതി. ‘പ്രിയദർശിനി ബസിൽ ഓസിന് യാത്ര ചെയ്യുന്നു’ എന്ന് ആക്ഷേപിച്ച് ബസ് നിർത്താൻ വിസമ്മതിച്ചുവെന്നും ഒരു കിലോമീറ്റർ അകലെ ഇറക്കിവിട്ടെന്നും കാണിച്ച് വിദ്യാർഥി കെഎസ്ആർടിസി അധികൃതർക്ക് പരാതി നൽകി. തോക്കുപാറ സ്‌കൂളിലെ ദേവികുളം സ്വദേശിനിയായ വിദ്യാർഥിയാണ് പരാതി നൽകിയത്. വെള്ളിയാഴ്ച വൈകിട്ടാണു സംഭവം. മൂന്നാറിൽനിന്നു തേനിക്കു പോകുന്ന ബസിലാണ് പെൺകുട്ടി സ്ഥിരമായി യാത്ര ചെയ്യുന്നത്.

ദേവികുളം സിഎസ്ഐ പള്ളിക്കു സമീപത്താണ് കുട്ടി സ്ഥിരമായി ഇറങ്ങുന്നതും. എന്നാൽ വെള്ളിയാഴ്ച ഇറക്കാൻ ആവശ്യപ്പെട്ടെങ്കിലും ഓസിന് യാത്ര ചെയ്യുന്നു എന്നു പറഞ്ഞു കണ്ടക്ടർ അപമാനിക്കുകയായിരുന്നു. പിന്നീട് വാഹനം നിർത്താൻ ഡ്രൈവറോട് ആവശ്യപ്പെട്ടെങ്കിലും ഇരുവരും ചേർന്നു കുട്ടിയെ വീണ്ടും അപമാനിക്കുകയും ഒരു കിലോമീറ്റർ ദൂരെ ബസ് നിർത്തി ഇറക്കിവിടുകയുമായിരുന്നുവെന്നാണു പരാതിയിലുള്ളത്. സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ രക്ഷിതാക്കൾ അന്വേഷിക്കുന്നതിനിടെയാണു കുട്ടി നടന്നുവരുന്നതു കണ്ടതും വിവരമറിഞ്ഞതും.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *