Breaking
Thu. Oct 15th, 2026

മദീനയിലേക്ക് ഹൂതികളുടെ മിസൈലാക്രമണം; പ്രതിരോധിച്ച് സൗദി, വിമാനത്താവളങ്ങൾ ലക്ഷ്യമിടുമെന്ന് ഭീഷണി

2026 ഒക്ടോബർ 15 വ്യാഴം

ദുബായ്: സൗദി അറേബ്യയിലെ മദീനയിലേക്ക് ഹൂതികൾ വീണ്ടും മിസൈലാക്രമണം നടത്തി. മിസൈൽ പ്രതിരോധിച്ചെന്നും ആർക്കും പരിക്കില്ലെന്നും സൗദി സഖ്യസേന അറിയിച്ചു. വിമാനത്താവളത്തിലേക്ക് വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതികൾ അറിയിച്ചു. സൗദിയുടെ വ്യോമപാത ഉപേക്ഷിക്കണമെന്നും വിമാന കമ്പനികൾക്ക് മുന്നറിയിപ്പ് നൽകി.

മേഖലയിൽ സംഘർഷം തുടരുന്നതിനാൽ റിയാദിൽ നടക്കേണ്ടിയിരുന്ന ജി.സി.സി.-യൂറോപ്യൻ യൂണിയൻ ഉച്ചകോടി മാറ്റിവെച്ചിട്ടുണ്ട്.

റിയാദ് വിമാനത്താവളത്തിലേക്ക് ഈ മാസം 20 ആക്രമണങ്ങളുണ്ടായെന്ന് സൗദി അധികൃതർ അറിയിച്ചു. വിമാനത്താവള ആക്രമണത്തിൽ ഇതുവരെ 17 പേർ മരിച്ചു. ഹൂതികൾക്ക് പിന്നിൽ ഇറാനാണെന്നാണ് സൗദി അറേബ്യ ആരോപിക്കുന്നത്. ആയുധങ്ങളും പരിശീലനവുമടക്കം നൽകുന്നത് ഇറാനാണെന്നും സൗദി ആരോപിക്കുന്നു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *