Breaking
Sun. Nov 29th, 2026

ഓടുന്ന കാറിന്റെ ഡോറിലിരുന്നു വീണ്ടും യുവാക്കളുടെ അപകടയാത്ര

2026 നവംബർ 29 ഞായർ

അമ്പലവയലിൽ ഓടുന്ന കാറിന്റെ ഇരു ഡോറുകളിലും കയറിയിരുന്ന് യുവാക്കളുടെ അപകടകരമായ യാത്ര. വാഹനത്തിന് പഞ്ചാബ് റജിസ്ട്രേഷൻ നമ്പർ പ്ലേറ്റ് ഉണ്ടെങ്കിലും, അത് ഒരു സ്കൂട്ടറിന്റേതാണെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ വാഹനം കണ്ടെത്താനും യുവാക്കളെ പിടികൂടാനുമായി പൊലീസ് അന്വേഷണം ആരംഭിച്ചു. അമ്പലവയൽ ∙ പൊലീസ് നടപടിക്കു ശേഷവും ഓടുന്ന കാറിന്റെ ഡോറിലിരുന്നു യുവാക്കളുടെ അപകടയാത്ര. കൊളഗപ്പാറ-അമ്പലവയൽ റോഡിൽ ആയിരംകൊല്ലിയിൽ ഇന്നലെ രാവിലെ ഒൻപതോടെയാണു സംഭവം.

ഓടുന്ന കാറിന്റെ ഇരു ഡോറുകളിലും കയറി ഇരുന്നായിരുന്നു യുവാക്കളുടെ അപകടയാത്ര. ദീർഘനേരം ഇത്തരത്തിൽ യാത്ര തുടർന്നതോടെ പിന്നിൽ വന്ന യാത്രക്കാരാണ് മൊബൈലിൽ ദൃശ്യം പകർത്തിയത്. പഞ്ചാബ് റജിസ്ട്രേഷനിലുള്ള നമ്പർ പ്ലേറ്റാണ് വാഹനത്തിലുള്ളതെങ്കിലും, നമ്പർ വ്യാജമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പരിശോധനയിൽ ഈ റജിസ്ട്രേഷൻ നമ്പർ ഒരു സ്കൂട്ടറിന്റേതാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ വാഹനത്തിനും യുവാക്കൾക്കുമായി പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം പനമരം പാലത്തിലൂടെ ഇത്തരത്തിൽ അപകടയാത്ര നടത്തിയ യുവാക്കൾക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചിരുന്നു

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *