Breaking
Sun. Nov 29th, 2026

പെരിക്കല്ലൂർ: GHSS പെരിക്കല്ലൂരിൽ NSS യൂണിറ്റ് :369 രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

GHSS പെരിക്കല്ലൂർ NSS യൂണിറ്റ് 369-ന്റെ ആഭിമുഖ്യത്തിൽ ‘അൻസർ കെയർ രക്തദാന ക്യാമ്പ്’ സംഘടിപ്പിച്ചു.
അന്തരിച്ച ഡോ. അൻസറിന്റെ സ്മരണാർത്ഥം സംഘടിപ്പിച്ച ക്യാമ്പ് നവംബർ 28 ശനിയാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ സ്കൂളിൽ നടന്നു.

സുൽത്താൻ ബത്തേരി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലെ ബ്ലഡ് സെന്ററിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിൽ 30 പേർ രക്തദാനം നടത്തി.

ജില്ലാ ഡിവിഷൻ മെമ്പർ ജിതിൻ കെ.ആർ. മുഖ്യാതിഥിയായി പങ്കെടുക്കുകയും ചടങ്ങിനു രക്തദാനം നടത്തിയവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം നിർവ്വഹിയ്ക്കുകയും ചെയ്തു. സുൽത്താൻ ബത്തേരി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലെ ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. മോഹൻ രാജ് രക്തദാനസന്ദേശം നൽകി.

NSS വളന്റിയർ ലീഡർ ജസ്വിൻ മാത്യു സോജൻ, വളൻ്റിയർ മെമ്പർ ആൾട്ടിൻ നിഷാദ് എന്നിവർ തങ്ങളുടെ ആദ്യ രക്തദാനം നിർവ്വഹിച്ചു. സീനിയർ അധ്യാപകനായ രാമചന്ദ്രൻ വി.എസ് പിറ്റിഎ പ്രസിഡൻ്റ് ജി.ജി ഗിരീഷ് കുമാർ, വൈസ് പ്രസിഡൻ്റ് കെ. എ രാജേന്ദ്രൻ , SMC വൈസ് ചെയർമാൻ ബിനീഷ് ബേബി, സീനിയർ അധ്യാപകനായ വി .എസ് . രാമചന്ദ്രൻ തുടങ്ങിയവർ രക്തദാനം നൽകി. രക്തദാനത്തിന്റെ മഹത്വവും ജീവൻ രക്ഷിക്കുന്നതിൽ ഓരോ വ്യക്തിക്കും വഹിക്കാനാകുന്ന പങ്കും ഓർമ്മിപ്പിക്കുന്നതായിരുന്നു ക്യാമ്പ്. വിദ്യാർത്ഥികളിൽ സേവനമനോഭാവവും സാമൂഹിക ഉത്തരവാദിത്വബോധവും വളർത്തുന്നതിന് സഹായകമായി. സ്‌കൂൾ പ്രിൻസിപ്പാൾ വി.എൻ. ബിന്ദുമോൾ , SMC ചെയർമാൻ ഷിജു കൊച്ചുപുരയിൽ, പ്രോഗ്രാം ഓഫീസർ വി. സംഗീത, അദ്ധ്യാപകരായ ലിയോ ദേവസ്യ, സി.കെ .അനൂപ് , അഖിൽ പീറ്റർ, അഖിൽ സുരേഷ് എന്നിവരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *