Breaking
Sun. Nov 29th, 2026

പനമരത്ത് തെരുവുനായ ആക്രമണം; നാല് പേർക്ക് പരിക്ക്

പനമരം: പനമരം ഓടക്കൊല്ലി ഭാഗത്ത് തെരുവുനായയുടെ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം.

വീട്ടിലേക്ക് വരുന്ന വഴിയിൽ ഓടക്കൊല്ലി സ്വദേശിയായ 10 വയസ്സുകാരി സമഫാത്തിമയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. മുഖത്തും കൈയിലും പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നീരട്ടാടി സ്വദേശികളായ അൻസാർ–കമറുന്നിസ ദമ്പതികളുടെ മകൾ അൻസിയ (8), ഓടക്കൊല്ലി ചെറുവത്ത് വീട്ടിൽ ഫസീല–സാദിഖ് ദമ്പതികളുടെ മകൾ സമഫാത്തിമ (10), വേദിക (7), സൽമ (27) എന്നിവർക്കാണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്.

വയനാട് മെഡിക്കൽ കോളേജ് ആശുപത്രി പ്രവേശിപ്പിച്ചു

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *