Breaking
Thu. Oct 15th, 2026

സൗദി- ഹൂതി ആക്രമണം: ഗൾഫ് സെക്ടറിൽ നിന്ന് കരിപ്പൂരിലേക്കും തിരിച്ചുമുള്ള 22 വിമാന സർവീസുകൾ റദ്ദാക്കി

2026 ഒക്ടോബർ 15 വ്യാഴം

കോഴിക്കോട്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സങ്കീർണ്ണമായ സുരക്ഷാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഗൾഫ് സെക്ടറിൽ നിന്ന് കരിപ്പൂരിലേക്കും തിരിച്ചുമുള്ള നാളത്തെ വിമാന സർവീസുകൾ റദ്ദാക്കി. 22 വിമാന സർവീസുകളാണ് റദ്ദാക്കിയത്. റാസൽഖൈമയിൽ നിന്ന് പുലർച്ചെ 2.50ന് എത്തിച്ചേരേണ്ട എയർ അറേബ്യ (G90890), ദമ്മാമിൽ നിന്ന് രാവിലെ 6.25ന് എത്തിച്ചേരേണ്ട ഇൻഡിഗോ (6E 0088), റാസൽ ഖൈമയിൽ നിന്ന് രാവിലെ 6.55ന് എത്തിച്ചേരേണ്ട എയർ ഇന്ത്യ എക്സ്പ്രസ് (IX 0332), റിയാദിൽ നിന്ന് രാവിലെ 7.35ന് എത്തിച്ചേരേണ്ട എയർ ഇന്ത്യ എക്സ്പ്രസ് (IX 0320), റിയാദിൽ നിന്ന് രാവിലെ 8.20ന് എത്തിച്ചേരേണ്ട ഫ്ലൈനാസ് (XY0327), റിയാദിൽ നിന്ന് രാവിലെ 8.55ന് എത്തിച്ചേരേണ്ട സൗദി എയർ (SV 0712), ബഹറൈനിൽ നിന്ന് രാവിലെ 9.15ന് എത്തിച്ചേരേണ്ട എയർ ഇന്ത്യ എക്സ്പ്രസ് (IX 0374), ജിദ്ദയിൽ നിന്ന് ഉച്ചക്ക് 2.05ന് എത്തിച്ചേരേണ്ട ഇൻഡിഗോ (6E0066), റിയാദിൽ നിന്ന് വൈകിട്ട് 3.15ന് എത്തിച്ചേരേണ്ട ഫ്ലൈ നാസ് (XY0373), ജിദ്ദയിൽ നിന്ന് വൈകിട്ട് 5.40ന് എത്തിച്ചേരേണ്ട ആകാശ എയർ (QP0595), ദമ്മാമിൽ നിന്ന് വൈകിട്ട് 6.35ന് എത്തേണ്ട എയർ ഇന്ത്യ എക്സ്പ്രസ് (IX 0386), അൽ ഐനിൽ നിന്ന് വൈകിട്ട് 7ന് എത്തേണ്ട എയർ ഇന്ത്യ എക്സ്പ്രസ് (IX 0336) എന്നീ സർവീസുകളാണ് റദ്ദാക്കിയത്.

കരിപ്പൂരിൽ നിന്ന് റാസൽഖൈമയിലേക്ക് പുലർച്ചെ 3.30ന് പോകേണ്ട എയർ അറേബ്യ (G90891), ദമ്മാമിലേക്ക് രാവിലെ 8.35ന് പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസ് (IX 0385), റിയാദിലേക്ക് രാവിലെ 9.10ന് പോകേണ്ട ഫ്ലൈനാസ് (XY0328), റിയാദിലേക്ക് രാവിലെ 9.55ന് പോകേണ്ട സൗദി എയർ (SV 0713), അൽ ഐനിലേക്ക് രാവിലെ 10ന് പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസ് (IX 0335), റിയാദിലേക്ക് വൈകീട്ട് 4.05ന് പോകേണ്ട ഫ്ലൈനാസ് (XY 0374), ജിദ്ദയിലേക്ക് നാളെ വൈകീട്ട് 6.45 ന് പോകേണ്ട ആകാശ എയർ (QP0596), ജിദ്ദയിലേക്ക് നാളെ വൈകീട്ട് 6.50ന് പോകേണ്ട ഇൻഡിഗോ (6E 0065), റിയാദിലേക്ക് നാളെ രാത്രി 8.15ന് പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസ് (IX 0321), ബഹ്‌റൈനിലേക്ക് നാളെ രാത്രി 11.05 ന് പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസ് (IX 0373) എന്നിവയും റദ്ദാക്കി. ദുബൈയിലേക്ക് ഇന്ന് വൈകീട്ട് 6. 40 ന് പോകേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനവും റദ്ദാക്കിയിരുന്നു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *