Breaking
Sun. Oct 4th, 2026

ലഹരി വിരുദ്ധ ബോധവല്‍ക്കരണം നടത്തി

മാനന്തവാടി: മാനന്തവാടി ജി.യു.പി സ്‌ക്കൂളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.കേരള പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സമഗ്ര ഗുണനിലവാര വിദ്യാഭ്യാസത്തിനായുള്ള സ്പഷ്യല്‍ എന്റിച്ച് മെന്റ് പ്രോഗ്രാമിന്റെ ഭാഗമായിയാണ് രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചത്. ജനമൈത്രി സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മനു.കെ, അതുല്യ റോസ് എന്നിവര്‍ ക്ലാസെടുത്തു. യോഗത്തില്‍ മദര്‍ പിടിഎ പ്രസിഡന്റ് ഷമിന അദ്ധ്യക്ഷത വഹിച്ചു. എച്ച്.എം വര്‍ക്കി ടി.പി, അനൂപ് കുമാര്‍, ഹസീന എന്നിവര്‍ സംസാരിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *