പടിഞ്ഞാറത്തറ മഹോത്സവം സംഘാടക സമിതി ഓഫീസ് തുറന്നു

പടിഞ്ഞാറത്തറ : പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തും സംസ്കാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും സംയുക്തമായി നടത്തപ്പെടുന്ന മൂന്നാമത് പടിഞ്ഞാറത്തറ മഹോത്സവം ( ഗാല 2026) നവംബർ 21 മുതൽ ഡിസംബർ 12 വരെ വിപുലമായി നടത്തുന്നതിന് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന സംഘാടക സമിതി യോഗം തീരുമാനിച്ചു. 21 ദിവസം നാടിന്റെ ഐക്യവും സൗഹൃദവും ഊ ട്ടിയുറപ്പിക്കുന്നതിന് വേണ്ടി ആഘോഷത്തിന്റെ നിറവിൽ ഒത്തുചേരുന്ന മഹാമേള പടിഞ്ഞാറത്തറയെ ഉത്സവ തിമിർപ്പിൽ ആഴ്ത്തും. മേള വിജയകരമായി നടത്തുന്നതിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ അസ്മ ചെയർപേഴ്സണും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹാരിസ് കണ്ടിയൻ ആക്ടിങ് ചെയർമാനും പിസി മമ്മൂട്ടി, അബ്ദുറഹ്മാൻ എന്നിവർ വൈസ് ചെയർമാൻമാരും അഷ്റഫ് അച്ചൂസ് ജനറൽ കൺവീനറും ഫൈസൽ കാട എൻ പി നൗഷാദ് ശ്രീജിത്ത് ജോയിൻ കൺവീനർമാരും വൈസ് പ്രസിഡൻ്റ് ജോസഫ് പുല്ലുമാരിയിൽ ട്രഷററും ആയ 50അംഗ സംഘാടക സമിതിക്ക് രൂപം നൽകി. മരണക്കിണർ,ആകാശത്തൊട്ടിൽ, ഡ്രാഗൺ ട്രയൽ, ബ്രേക്ക് ഡാൻസ്, ആകാശത്തോണി, ചിൽഡ്രൻസ് റൈഡർ , ഫുഡ് കോർട്ട്, എന്റർടൈമെന്റ് ഗെയിം, വ്യാപാര സ്റ്റാളുകൾ, ദിനേന കലാപരിപാടികൾ തുടങ്ങിയവ ഗാലയിൽ ഉണ്ടാകും. ഗാല 2026 ന്റെ സംഘാടക സമിതി ഓഫീസ് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ കെ അസ്മ ഉദ്ഘാടനം ചെയ്തു. ആക്റ്റിംഗ് ചെയർമാൻ ഹാരിസ് കണ്ടിയൻ, ജനറൽ കൺവീനർ അഷ്റഫ് അച്ചൂസ്, പി സി മമ്മൂട്ടി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാഗേഷ്, മുഹമ്മദ് പോള, സാജിതാ നൗഷാദ്, നാസർ ആയർ, ഷംസു വി കെ. അഷ്റഫ് കണ്ണോത്ത്, നാസർ പി , ഫൈസൽ, അനീഷ് , അഫ്സൽ തുടങ്ങിയവർ പ്രസംഗിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *