റൂറ്റാഗ് സ്മാര്‍ട്ട് വില്ലേജ് സെന്റര്‍ ഉദ്ഘാടനം ചെയ്തു

???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

മാനന്തവാടി: സംസ്ഥാനത്തെ പ്രഥമ റൂറ്റാഗ് സ്്മാര്‍ട്ട് സെന്റര്‍ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ക്യാമ്പസില്‍ പ്രവര്‍ത്തനം തുടങ്ങി. നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ നാഗേഷ്‌കുമാര്‍ അനുമാല ഉദ്ഘാടനം ചെയ്തു. കൃഷിയിലും ഗ്രാമീണ ഉപജീവന മേഖലകളിലും ആധുനിക ശാസ്ത്ര-സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ജനതയുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നൂതന സംരംഭമായി റൂറ്റാഗ് സ്മാര്‍ട്ട് വില്ലേജ് സെന്റര്‍ മാറണമെന്ന് അദ്ദേഹം പറഞ്ഞു. കര്‍ഷകരുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് യോജ്യമായ സാങ്കേതികവിദ്യകള്‍ കണ്ടെത്തി പരിചയപ്പെടുത്തുന്നതിനും പ്രായോഗിക ഉപയോഗത്തില്‍ പരിശീലനവും മാര്‍ഗനിര്‍ദേശവും നല്‍കുന്നതിനും കേന്ദ്രം ഉതകണം. ജൈവകൃഷി, മണ്ണിന്റെ ആരോഗ്യം, ജലസംരക്ഷണം, ജൈവവള നിര്‍മാണം, ജൈവകീട നിയന്ത്രണം, വിള സംരക്ഷണം, വിളവെടുപ്പനന്തര പരിപാലനം, കാര്‍ഷിക ഉത്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ധന തുടങ്ങിയ മേഖലകളില്‍ കര്‍ഷകര്‍ക്ക് ആവശ്യമായ സാങ്കേതിക പിന്തുണ ലഭ്യമാക്കാന്‍ കേന്ദ്രത്തിന് സാധിക്കും.
ഗവേഷണ സ്ഥാപനങ്ങളില്‍ വികസിപ്പിക്കുന്ന സാങ്കേതികവിദ്യകള്‍ സാധാരണ കര്‍ഷകരുടെയും ഗ്രാമീണ കുടുംബങ്ങളുടെയും കൈകളിലെത്തിക്കാനും അവയുടെ പ്രായോഗിക ഉപയോഗം ഉറപ്പാക്കാനും ഇത്തരം കേന്ദ്രങ്ങള്‍ക്ക് സാധിക്കണം. കര്‍ഷകരുടെ ഉത്പാദനക്ഷമതയും വരുമാനവും വര്‍ധിപ്പിക്കുന്നതിനൊപ്പം വനിതകള്‍ക്കും യുവജനങ്ങള്‍ക്കും പുതിയ സംരംഭകത്വ-തൊഴില്‍ സാധ്യതകള്‍ തുറന്നുകൊടുക്കാന്‍ കേന്ദ്രം പ്രയോജനപ്പെടണമെന്നും നാഗേഷ്‌കുമാര്‍ അനുമാല പറഞ്ഞു.
നഗരസഭാ ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. നബാര്‍ഡ് ജില്ലാ വികസന മാനേജര്‍ ആര്‍. ആനന്ദ് മുഖ്യപ്രഭാഷണം നടത്തി. അമ്പലവയല്‍ കൃഷി വിജ്ഞാന കേന്ദ്രം അസോസിയേറ്റ് പ്രഫസര്‍ ഡോ.ദീപ, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ കെ.പി. സുരേഷ്, എടവക കൃഷി ഓഫിസര്‍ സുനില്‍, സൊസൈറ്റി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ.ജിനോജ് പാലത്തടത്തില്‍, ജോയിന്റ് ഡയറക്ടര്‍ ഫാ.ജോണി കുന്നത്ത്, പ്രോഗ്രാം ഓഫിസര്‍ പി.എ. ജോസ് എന്നിവര്‍ പ്രസംഗിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *