Breaking
Sun. Oct 4th, 2026

അധ്യാപകര്‍ക്ക് സ്‌പോക്കണ്‍ ഇംഗ്ലീഷ് ശില്‍പ്പശാല സംഘടിപ്പിച്ചു

തലപ്പുഴ: തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തില്‍ വിവിധ ക്ലാസുകളില്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് സ്‌പോക്കണ്‍ ഇംഗ്ലീഷ് ശില്‍പ്പശാല സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് റാബിയ അബ്ബാസ് ഉദ്ഘാടനം നിര്‍വഹിച്ചു.
ഗ്രാമപഞ്ചായത്തിലെ പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം ഉറപ്പുവരുത്തുന്നതിനുള്ള പ്രത്യേകപദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. മാനന്തവാടി എ ഇ ഒ എം സുനില്‍കുമാറിന്റെ നേതൃത്വത്തിലാണ് പരിശീലന പരിപാടി നടപ്പിലാക്കുന്നത്.
വാര്‍ഡ് മെമ്പര്‍ ലൈജി തോമസ്, എഇഒ എം സുനില്‍കുമാര്‍, നിര്‍വഹണ ഉദ്യോഗസ്ഥന്‍ തോമസ് ആന്റണി, പ്രധാനാധ്യാപകരായ വി കൃഷ്ണന്‍, ജാന്‍സി ഏ വി എന്നിവര്‍ സംസാരിച്ചു. തലപ്പുഴ ഗവ. യു പി സ്‌കൂളില്‍ വച്ചാണ് പരിപാടി നടന്നത്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *