ഈങ്ങാപ്പുഴ പഞ്ചായത്ത് ഓഫീസിന് സമീപം ഗ്യാസ് സിലിണ്ടറുകളുമായി എത്തിയ ദോസ്ത് പിക്കപ്പ് വാനും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഓട്ടോ ഡ്രൈവർക്കും യാത്രക്കാർക്കും പരിക്കേറ്റു. ഓട്ടോ ഡ്രൈവറുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.
പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽപ്പെട്ട KL 73 F 6106 നമ്പറിലുള്ള ഇലക്ട്രിക് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത് വയനാട് പുൽപ്പള്ളി സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം.
