Breaking
Sun. Oct 4th, 2026

ക്ലൈമറ്റ് വീക്ക് ഇന്ത്യ ക്യാമ്പയിന്‍ തൈകള്‍ വിതരണം ചെയ്തു

മീനങ്ങാടി: സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ 4 വരെ ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന ക്ലൈമറ്റ് വീക്ക് ഇന്ത്യ 2026 ക്യാമ്പയിന്റെ ഭാഗമായി എയിംസ് വേ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മീനങ്ങാടിയില്‍ തൈകള്‍ വിതരണം ചെയ്തു. 16 ആം വാര്‍ഡ് മെമ്പര്‍ മിനി സാജു ഉദ്ഘാടനം ചെയ്തു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെയും വൃക്ഷവല്‍ക്കരണത്തിന്റെയും പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. തൈകള്‍ വിതരണം ചെയ്യുകയും അവ പരിപാലിച്ച് വളര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എയിംസ് വേ ഫൗണ്ടേഷന്‍ ഡയറക്ടര്‍ സന്ദീപ് സെബാസ്റ്റ്യന്‍ വിഷയാവതരണം നടത്തി.

കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിനും ഹരിതാഭമായ പരിസ്ഥിതി സൃഷ്ടിക്കുന്നതിനും സമൂഹത്തിന്റെ സജീവ പങ്കാളിത്തം അനിവാര്യമാണെന്ന് സംഘാടകരായ എയിംസ്‌വേ മീനങ്ങാടി സെക്രട്ടറി ഷബീര്‍ ചങ്ങനക്കാട്ടില്‍ തുടങ്ങിയവര്‍ അറിയിച്ചു. കാമ്പയിന്റെ ഭാഗമായി എയിംസ് വേ ഫൗണ്ടേഷന്‍ വിവിധ പ്രദേശങ്ങളില്‍ പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാ ബോധവല്‍ക്കരണം, ക്ലൈമറ്റ് ടോക്ക്,ക്ലൈമറ്റ് വാക്, സെമിനാര്‍ , കള്‍ച്ചറല്‍ പ്രോഗ്രാം, പരിശീലനം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചുവരികയാണ്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *