മാനന്തവാടി: തോണിച്ചാല്‍ സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തിന് പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തില്‍നിന്ന് ഇലക്ട്രിക് വയറുകളുംതൊഴിലാളികളുടെ പണിയായുധ ഭാഗങ്ങളും കട്ടുകടത്തി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.ഇന്നു പുലര്‍ച്ചെയാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്. വയറുകള്‍ കഷണങ്ങളായി പൈപ്പിനകത്തുനിന്ന് വലിച്ചെടുത്താണ് കടത്തിയത്. പള്ളി അധികൃതരുടെ പരാതിയില്‍ മാനന്തവാടി പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
