Breaking
Thu. Nov 19th, 2026

നിസാർ വയനാട് ഷോ നാളെ; ഒരുക്കം പൂർണം

19 NOV 2026
THURSDAY

കൽപറ്റ: ഈ മാസം 20ന് കൽപറ്റ എസ്.കെ.എം.ജെ സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന നിസാർ വയനാട് ഷോയുടെ ഒരുക്കം പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംഗീതമേഖലയിൽ ജ്വലിച്ച് നിൽക്കുമ്പോൾ അകാലത്തിൽ വിടപറഞ്ഞു പോയ നിസാർ വയനാടിന്റെ കുടുംബത്തിന് കൈത്താങ്ങാവുകയെന്ന ലക്ഷ്യത്തിലാണ് ഷോ സംഘടിപ്പിക്കുന്നത്. ചലചിത്ര, പിന്നണിഗാന, മിമിക്രി മേഖലകളിലെ പ്രമുഖരായ നാദിർ ഷാ, അനുശ്രീ, ഹരീഷ് കണാരൻ, കണ്ണൂർ ഷരീഫ്, കണ്ണൂർ സീനത്ത്, ഷാഫി കൊല്ലം, താജുദ്ദീൻ വടകര, വ്യത്യസ്ത ശബ്ദങ്ങളിലെ ഗാനാലാപനം കൊണ്ട് പ്രേ ക്ഷകരുടെ ഹൃദയംകീഴടക്കിയ മുസ്തഫ അടക്കം മുപ്പതിലധികം -താരങ്ങളാണ് ഷോയുടെ മുഖ്യ ആകർഷണം.

വയനാടിന്റെ കലാചരിത്രത്തിലെ ഏറ്റവും വലിയ മെഗാ ഷോ ക്കാണ് വെള്ളിയാഴ്ച കൽപറ്റ എസ്.കെ.എം.ജെ സ്‌കൂൾ ഗ്രൗണ്ടിലൊരുങ്ങുന്ന വേദി സാക്ഷ്യംവഹിക്കുക. പരിപാടിയിലേക്കുള്ള പ്രവേശനം പാസ് മൂലം നിയന്ത്രിക്കുകയാണെന്നും സംഘാടകർ അറിയിച്ചു. വൈകിട്ട് 5.30 മുതലാണ് പരിപാടി. മന്ത്രി മാരായ അഡ്വ. സിദ്ദിഖ്, കെ.എം. ഷാജി തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കും. നിസാർ വയനാട് സ്മാരക കലാസമിതിയാണ് സംഘാടകർ.

ദേശീയതലത്തിൽ ശ്രദ്ധനേടിയ കലാകാരിയായ മിൻഹ ഫാ ത്തിമക്ക് നിസാർ വയനാട് സ്മാരക കലാസമിതിയുടെ പ്രഥമ പുരസ്കാരവും വേദിയിൽ കൈമാറും. സംഘാടക സമിതി ചെയർ മാനും കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡൻ്റുമായ വി.പി. യൂസഫ്, ഭാരവാഹികളായ സി. രവീന്ദ്രൻ, താരീഖ് അൻവർ കടവൻ, ഇ. ഹൈദ്രു, നയിം, ഫർഷാദ്, ഷമീർ, നിസാർ, കബീർ, ബഷീർ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *