Breaking
Thu. Nov 19th, 2026

മൂന്നുവയസുകാരനായ പ്രീ-കെജി വിദ്യാർഥിയെ കൈകൾ കെട്ടിയിട്ട് മർദിച്ചു; അധ്യാപികക്കും ആയയ്ക്കുമെതിരെ കേസ്

2026 നവംബർ 19 വ്യാഴം

തിരുവാരൂർ: സ്വകാര്യ സ്കൂളിൽ മൂന്നുവയസുകാരനായ പ്രീ-കെജി വിദ്യാർഥിയെ കൈകൾ കെട്ടിയിട്ട് മർദിച്ചെന്ന പരാതിയിൽ അധ്യാപികയ്ക്കും ആയയ്ക്കും എതിരെ പോലീസ് കേസെടുത്തു. തമിഴ്നാട്ടിലെ തിരുവാരൂർ ജില്ലയിലുള്ള തിരുത്തുറൈപൂണ്ടിയിലാണ് സംഭവം. സംഭവത്തിൽ ആയയായ എം. സെൽവിയെ (55) പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ പോയ അധ്യാപിക ആർ.ഭാഗ്യലക്ഷ്മിക്കായി (26) തിരച്ചിൽ ഊർജിതമാക്കിയതായി പോലീസ് വ്യാഴാഴ്ച അറിയിച്ചു. ദിവസങ്ങൾക്ക് മുമ്പ് സ്കൂൾ വിട്ടെത്തിയ കുട്ടിയുടെ ശരീരത്തിൽ പരിക്കുകൾ കണ്ടതോടെയാണ് മാതാപിതാക്കൾക്ക് സംശയം തോന്നിയത്. തുടർന്ന് കുട്ടിയോട് ചോദിച്ചപ്പോഴാണ് അധ്യാപികയും ആയയും ചേർന്ന് മർദിച്ച വിവരം കുട്ടി പറഞ്ഞതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.

പിന്നാലെ കുട്ടിയുടെ പിതാവ് ഗോപിനാഥ് സ്കൂളിലെത്തി ക്ലാസ് മുറിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. നൈലോൺ കയർ ഉപയോഗിച്ച് കുട്ടിയുടെ രണ്ട് കൈകളും കെട്ടിയിട്ട് മർദിക്കുന്ന ദൃശ്യങ്ങൾ ഇതിലുണ്ടായിരുന്നതായാണ് ആരോപണം. ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ പിതാവ്, കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് തിരുത്തുറൈപൂണ്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. കുട്ടിയെ കൈകൾ കെട്ടിയിട്ട നിലയിലുള്ള വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *