Breaking
Thu. Nov 19th, 2026

കരിപ്പൂരിൽ ഷൂവിനടിയിൽ ഒന്നരക്കിലോ സ്വർണം കടത്താൻ ശ്രമം; കണ്ണൂർ സ്വദേശി പിടിയിൽ

2026 നവംബർ 19 വ്യാഴം

കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളത്തിൽ വിദേശത്തുനിന്നെത്തിയ യാത്രക്കാരൻ ഷൂവിനടിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ടുകോടി രൂപയോളം വിലവരുന്ന സ്വർണം പോലീസ് പിടികൂടി. കണ്ണൂർ പാതിരിയോട് സ്വദേശി അസ്സു (47)വിനെയാണ് കരിപ്പൂർ പോലീസും ജില്ലാപോലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡും ചേർന്ന് പിടികൂടിയത്. 1467 ഗ്രാമോളം തൂക്കം വരുന്ന സ്വർണമിശ്രിതം ഇയാളിൽനിന്ന് കണ്ടെടുത്തു. ചൊവ്വാഴ്ച പുലർച്ചെ 1.45-ന് ദുബായിൽനിന്നെത്തിയ എയർഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിലാണ് ഇയാൾ വന്നത്. ധരിച്ചിരുന്ന ഷൂവിനുള്ളിൽ രണ്ടു സോളിലും കറുത്ത തുണികൊണ്ടു മൂടിയാണ് സ്വർണമിശ്രിതം ഒളിപ്പിച്ചത്. ഒരു സോളിൽ 733.6 ഗ്രാമും അടുത്തതിൽ 733.4 ഗ്രാമുമാണ് ഒളിപ്പിച്ചത്. പിടികൂടിയ സ്വർണവും പ്രതിയെയും പോലീസ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന് കൈമാറി.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *