Breaking
Tue. Aug 11th, 2026

കൊളംബിയയിലുണ്ടായ ഭൂകമ്പം; മരിച്ചവരുടെ എണ്ണം 132; 570 പേര്‍ക്ക് പരുക്ക്

കൊളംബിയയില്‍ ഉണ്ടായ വന്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 132 ആയി. 570 പേര്‍ക്ക് പരുക്ക്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. രക്ഷാപ്രവര്‍ത്തനം തുടരുന്നു. മരണസംഖ്യ ഉയര്‍ന്നേക്കാനാണ് സാധ്യത. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ കൊളംബിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

60-ല്‍ ഏറെ കെട്ടിടങ്ങള്‍ തകര്‍ന്നുവെന്നാണ് വിവരം. നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. രാജ്യത്തെ അഞ്ച് വിമാനത്താവളങ്ങള്‍ അടച്ചു.

തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ ഏഴരയോടെയാണ് ഭൂകമ്പം ഉണ്ടായത്. പടിഞ്ഞാറന്‍ കൊളംബിയയിലെ സാന്‍ ജോസ് ഡെല്‍ പാല്‍മറിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. അയല്‍രാജ്യമായ ഇക്വഡോറിലും വെനസ്വേലയിലും ഭൂചലനം അനുഭവപ്പെട്ടു.

പ്രഭവ കേന്ദ്രത്തിൽ നിന്നും 55 കിലോമീറ്റർ അകലെ പെരേര നഗരത്തിലാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. മേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച്, ഏകദേശം 15 ലക്ഷം ആളുകൾക്ക് ഭൂചലനം അനുഭവപ്പെട്ടതായാണ് വിവരം. നാശനഷ്ടങ്ങളുടെ വ്യാപ്തി പുറത്തുവരാൻ തുടങ്ങിയതോടെ, ലോക നേതാക്കൾ കൊളംബിയയ്ക്ക് പിന്തുണ വാഗ്ദാനം ചെയ്ത് രംഗത്തെത്തി. ഭൂകമ്പം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും പിന്തുണയ്ക്കാൻ തയ്യാറാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. കഴിഞ്ഞ ജൂണില്‍ വെനസ്വേലയിലുണ്ടായ ഭൂകമ്പത്തില്‍ 6000ത്തില്‍ അധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *