Breaking
Sun. Sep 27th, 2026

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി

കൽപ്പറ്റ: ഇന്ത്യ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകൾ ബിജെപിക്ക് വേണ്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അട്ടിമറിച്ചു എന്ന കേന്ദ്ര തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ വന്ന സാഹചര്യത്തിൽ ഇന്ത്യൻ ഭരണഘടനയെ ഒറ്റികൊടുക്കുന്ന ബിജെപിയുടെ ഏജന്റ് ആയി പ്രവർത്തിക്കുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൽപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി.കെപിസിസി മെമ്പർ പി പി ആലി മാർച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഗിരീഷ് കൽപ്പറ്റ അധ്യക്ഷത വഹിച്ചു
പി വിനോദ് കുമാർ, കെ കെ രാജേന്ദ്രൻ, ഹർഷൽ കോന്നാടൻ, എസ് മണി, ബിന്ദു ജോസ്, കെ കെ മുത്തലിബ്, മുഹമ്മദ് ഫെബിൻ, പി രാജാറാണി, മുഹമ്മദ് ബാവ,സി കെ നിഷ, സെബാസ്റ്റ്യൻ കൽപ്പറ്റ,കെ ശശികുമാർ, കെ വാസു, ഷബ്‌നാസ് തന്നാണി, ടി ജെ ആന്റണി, പി ആർ ബിന്ദു, രമേശൻ മാണിക്കൻ, തുടങ്ങിയവർ സംസാരിച്ചു

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *