2018 ലെ മഹാപ്രളയാനന്തരം ഒണ്ടയങ്ങാടി എടപ്പടിയിൽ സ്പന്ദനം മാനന്തവാടി നിർമ്മിച്ചു നൽകിയ ഭവന സമുച്ചയത്തിൽ ഒഴിവുവന്ന ഒരു ഭവനം അർഹതപ്പെട്ട മറ്റൊരു കുടുംബത്തിന് കൈമാറി. ചെന്നലായ് ഡിവിഷൻ കൗൺസിലർ എം.സി. ശരണ്യ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ സ്പന്ദനം പ്രസിഡണ്ട് ബാബു ഫിലിപ്പ് കുടക്കച്ചിറ രജീഷ് – പ്രീത ദമ്പതികൾക്ക് താക്കോൽ കൈമാറി. സ്പന്ദനം രക്ഷാധികാരി വർക്കി മാവറയും ഡയറക്ടർ ഡോ. ഗോകുൽദേവും ചേർന്ന് ഭവനത്തിന്റെ രേഖകൾ കുടുംബത്തിന് ഏല്പിച്ചു കൊടുത്തു.സ്പന്ദനം സെക്രട്ടറി പി.സി.ജോൺ മാസ്റ്റർ സ്വാഗതവും ജോ.സെകട്ടറി മുസ്തഫ കോമത്ത് നന്ദിയും പറഞ്ഞു.
