Breaking
Tue. Aug 11th, 2026

സഹപ്രവർത്തകരിൽ നിന്ന് ഏഴു ലക്ഷം രൂപ തട്ടിയെടുത്തു; എസ്എപി ക്യാമ്പിലെ പൊലീസുകാരൻ അറസ്റ്റിൽ

xr:d:DAFs4CCK72U:114,j:1557537525756228077,t:24020716

യൂണിഫോമിനെന്ന്‌ പറഞ്ഞ്‌ സഹപ്രവർത്തകരിൽനിന്ന് ഏഴുലക്ഷം രൂപ തട്ടിയ പൊലീസുകാരൻ അറസ്റ്റിൽ. എസ് എ പി ക്യാമ്പിലെ പൊലീസുകാരനാണ് അറസ്റ്റിലായത്. തിരുവനന്തപുരം കെഎപി മൂന്നാം ബറ്റാലിയനിലെ ശംഭു ആർ കൃഷ്ണനാണ് അറസ്റ്റിലായത്. സഹപ്രവർത്തകരിൽ നിന്ന് തട്ടിയെടുത്തത് ഏഴു ലക്ഷം രൂപ.

പണം ഓൺലൈനിൽ റമ്മി കളിച്ചു കളഞ്ഞെന്നാണ് മൊഴി.യൂണിഫോം കമ്മിറ്റിയിലെ അംഗമായ ശംഭു യൂണിഫോമിനായി സഹപ്രവർത്തകർ നൽകിയ പണം തട്ടിയെടുക്കുകയായിരുന്നു. പണം എസ്എപി ഡ്രൈ കാന്റീനിലും പൊലീസ് യൂണിഫോം സൊസൈറ്റിയിലും അടക്കണം. തുക അടക്കാത്തതോടെ പരാതിയുമായി ട്രെയിനികൾ എത്തി.

ഇതോടെ എസ്എപി ബറ്റാലിയനിലെ താൽക്കാലിക ഓഫീസർ കമാൻഡിങ് മുജീബ് റഹ്‌മാൻ പേരൂർക്കട പൊലീസിൽ പരാതി നൽകി. പണംവച്ച്‌ ശംഭു ഓൺലൈൻ ഗെയിം കളിച്ചെന്ന്‌ എഫ്ഐആറിൽ പറയുന്നു. എസ്എപി ബറ്റാലിയനിലെ കെഎപി3, കെഎപി-5 എന്നിവിടങ്ങളിലെ പൊലീസ് റിക്രൂട്ട് ട്രെയിനികളിൽനിന്ന് യൂണിഫോം മെറ്റീരിയൽ വാങ്ങുന്നതിനും തയ്ക്കുന്നതിനുമാണ് പണം ശേഖരിച്ചത്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *