പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് സ്വച്ഛതാ ഹി സേവ -2026 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കൈയോട് കൈ ക്യാമ്പയിന്‍റെ ഭാഗമായി ലോക ടൂറിസം ദിനത്തോട് അനുബന്ധിച്ച് പുൽപ്പള്ളി പ്രധാന ടൂറിസം കേന്ദ്രങ്ങളായ കുറുവാദ്വീപ്, മാവിലാം തോട് പ്രദേശങ്ങൾ ശുചീകരിച്ചു.
രാവിലെ കുറവാദ്വീപിൽ ആരംഭിച്ച ശുചീകരണം ഉച്ചയ്ക്ക് ശേഷം മാവിലാംതോട് പഴശ്ശി മ്യൂസിയത്തിൽ അവസാനിച്ചു.
പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് ബഹു. പ്രസിഡന്‍റ് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു.
,വൈസ് പ്രസിഡന്‍റ് ജോഷി ചാരുവേലിൽ അധ്യക്ഷ സ്ഥാനം വഹിച്ചു .
പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ .ഷൈജ മഗേഷ് ആശംസ പറഞ്ഞു
വികസനകാര്യം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ . കലാരാജ് ഉണ്ണികൃഷ്ണൻ, ക്ഷേമ കാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയമാൻ നിഖിൽ കെ കെ,, സെക്രട്ടറി ജയസുധ കെ എ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ സംസാരിച്ചു.
ഡെപ്യൂട്ടി റേയ്ഞ്ച് ഓഫീസർ നികേഷ് സ്വാഗതവും ഹെൽത്ത് ഇന്‍സ്പെക്ടർ ഷാരീഷ് നന്ദിയും പറഞ്ഞു
