Breaking
Thu. Sep 17th, 2026

ദക്ഷിണ കൊറിയയില്‍ ഉഷ്ണതരംഗം; ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനില

സിയോള്‍: ദക്ഷിണ കൊറിയയിലെ യാങ്‌സാനില്‍ ഞായറാഴ്ച അന്തരീക്ഷ താപനില 45.5 ഡിഗ്രി സെല്‍ഷ്യസിലെത്തി. ആ രാജ്യത്തിന്റെ രേഖപ്പെടുത്തിയ ചരിത്രത്തില്‍ ഏറ്റവുമുയര്‍ന്ന താപനിലയാണിത്. ഒരു നൂറ്റാണ്ടുമുമ്പ് തന്നെ കൊറിയയില്‍ താപനില രേഖപ്പെടുത്തിവരുന്നുണ്ട്. നിലവിലുള്ള ഉഷ്ണതരംഗത്തിന്റെ പ്രഭവകേന്ദ്രം കൂടിയായ യാങ്‌സാനില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് താപനില 40 ഡിഗ്രി സെല്‍ഷ്യസിനു മുകളിലെത്തുന്നത്.

ദക്ഷിണ കൊറിയയല്‍ വേനല്‍ക്കാലത്ത് സാധാരണയായി 25 മുതല്‍ 30 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനിലയാണ് രേഖപ്പെടുത്താറുള്ളത്. എന്നാല്‍ ഇത്തവണ വലിയ വ്യത്യാസമാണുണ്ടായിരിക്കുന്നത്. ഉഷ്ണതരംഗം വ്യാപിച്ചതോടെ മിക്ക നഗരങ്ങളിലും താപനില 35 സെല്‍ഷ്യസിനടുത്താണ്. കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായാണ് രാജ്യത്തെ താപനില വന്‍തോതില്‍ ഉയരുന്നതെന്ന് കൊറിയന്‍ കാലാവസ്ഥ വിഭാഗം പ്രതികരിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *