Breaking
Sun. Nov 1st, 2026

ഗ്യാസ് വില കത്തും; വാണിജ്യ സിലിണ്ടറിന് വീണ്ടും വില കൂട്ടി

2026 നവംബർ 1 ഞായർ

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില വീണ്ടും കൂട്ടി. ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് വില 10 രൂപ വര്‍ധിച്ച് 2820 രൂപയായി. കേരളത്തില്‍ 12.50 രൂപയുടെ വര്‍ധനവാണുണ്ടായത്.

ഇതോടെ കൊച്ചിയില്‍ സിലിണ്ടറിന് 2840 രൂപയും കോഴിക്കോട് 2870 രൂപയും തിരുവനന്തപുരത്ത് 2860 രൂപയുമായി. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് ഒക്ടോബര്‍ ഒന്നിന് 62.50 രൂപ വര്‍ധിപ്പിച്ചിരുന്നു. സെപ്റ്റംബര്‍ ഒന്നിന് 9.50 രൂപയും വര്‍ധിപ്പിച്ചിരുന്നു. ഗാര്‍ഹിക എല്‍പിജി സിലിണ്ടര്‍ വില ഇപ്പോള്‍ വര്‍ധിപ്പിച്ചിട്ടില്ല.

ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, തട്ടുകടകൾ, വാണിജ്യ ആവശ്യങ്ങൾക്ക് ഗ്യാസ് ഉപയോഗിക്കുന്ന മറ്റ് സ്ഥാപനങ്ങൾ എന്നിവയെ വിലവര്‍ധനവ് ബാധിക്കും.

വിമാന ഇന്ധനത്തിനും വില വര്‍ധിപ്പിച്ചു. എടിഎഫ് വില ലിറ്ററിന് 137.13 രൂപ ഉണ്ടായിരുന്നത് 1.37 രൂപ വര്‍ധിപ്പിച്ച് 138.50 രൂപയായി.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *