Breaking
Sun. Nov 1st, 2026

വയോധികയുടെ മാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

പനമരം: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ മാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പനമരം പോലീസ് പിടികൂടി. ഗൂഡല്ലൂർ എസ്.എസ് നഗർ സ്വദേശിയായ ശിഹാബുദ്ദീൻ (47) ആണ് പിടിയിലായത്.
പനമരം ചുണ്ടക്കുന്ന് പുതിയ വീട്ടിൽ പാപ്പാതി എന്ന വയോധികയുടെ വീട്ടിലെത്തിയ പ്രതി വെള്ളം ചോദിച്ച ശേഷം മാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
വയോധികയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ പ്രതിയെ സാഹസികമായി പിടികൂടി പനമരം പോലീസിന് കൈമാറുകയായിരുന്നു.
സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *