Breaking
Sun. Nov 1st, 2026

അടൂര്‍ പൊലീസ് സ്റ്റേഷനിലെ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ പൊലീസ് മേധാവി

2026 നവംബർ 1 ഞായർ

തിരുവനന്തപുരം: അടൂര്‍ പൊലീസ് സ്റ്റേഷനിലെ യൂത്ത് കോണ്‍ഗ്രസ് അതിക്രമത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ പൊലീസ് മേധാവി. അടൂര്‍ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടും അന്വേഷണമുണ്ടാകാത്തത് പരിശോധിക്കും. അടൂര്‍ പൊലീസ് സ്റ്റേഷനിലെ ജനപ്രതിനിധികളുടെ അതിക്രമം അതീവ ഗൗരവമുള്ള വിഷയമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍ പ്രതികരിച്ചു. സംഭവത്തില്‍ പത്തനംതിട്ട എസ്പിയോട് അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ജനപ്രതിനിധികള്‍ സ്റ്റേഷനില്‍ വരുന്നത് സ്വാഭാവികമാണെന്നും എന്നാല്‍ അടൂരില്‍ അതിനപ്പുറം എന്തെങ്കിലും അതിക്രമം നടന്നിട്ടുണ്ടോ എന്നും ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടോ എന്നും ഗൗരവമായി അന്വേഷിക്കുമെന്നും ഡിജിപി വ്യക്തമാക്കി. അടൂര്‍ പൊലീസ് സ്റ്റേഷനിലെ ജനപ്രതിനിധികളുടെ അതിക്രമം ഗൗരവമായി പരിശോധിക്കുമെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി പി.

വിജയന്‍ പറഞ്ഞു. ജില്ലാ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് കിട്ടിയതിനനുസരിച്ച് കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. യുട്യൂബര്‍ രാജന്‍ ജോസഫിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദിക്കുന്നതും ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ സ്റ്റേഷനകത്ത് കയറി ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വലിയ വിമര്‍ശനമാണ് പൊലീസിനും സര്‍ക്കാരിനും കോണ്‍ഗ്രസിനുമെതിരെ ഉയര്‍ന്നത്. പൊലീസ് ഓഫീസര്‍മാര്‍ക്ക് പരിക്കേറ്റിട്ടും അന്വേഷണം നടത്തിയില്ലെന്നും കണ്ടാല്‍ അറിയാവുന്ന ആളുകള്‍ ഉണ്ടായിട്ടും അവരെ കസ്റ്റഡിയില്‍ എടുത്തില്ലെന്നുമാണ് വിമര്‍ശനം.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *