പനമരം;കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടന വിഭാഗമാണ് എംസിഎച്ച് സുരക്ഷ ട്രസ്റ്റ്. കിടപ്പ് രോഗികൾക്ക് മെഡിക്കൽ എക്യുമെന്റുകൾ റീഫിൽ ആയി വിതരണം ചെയ്തു വരുന്നു. വയനാട് ജില്ലയിൽ കൈതക്കലിൽ സ്വന്തമായി ഓഫീസ് സംവിധാനത്തോടുകൂടി സംഘത്തിന്റെ പ്രവർത്തനം നടക്കുന്നു.
സന്നദ്ധ സംഘടനയായ മെഡിക്കൽ ചാരിറ്റബിൾ ഹ്യൂമൻ സുരക്ഷാ ട്രസ്റ്റ്
(എം സി എച്ച്)& കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയുമായി ചേർന്ന് 2025 മെയ് മാസം 25ന് പകൽ 8 മണി മുതൽ 2 മണി വരെ പനമരം കൈതക്കലിലുള്ള ഹിദായത്തുൽ ഇസ്ലാം മദ്രസ ഓഡിറ്റോറിയത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തും പങ്കെടുക്കുന്നവർക്ക് ചികിത്സ സൗജന്യമാണെന്ന് എം സി എച്ച് സംസ്ഥാന ജനറൽ സെക്രട്ടറി പി മൊയ്തുട്ടി മൗലവി ജില്ലാ പ്രസിഡണ്ട് സി രവീന്ദ്രൻ ജില്ലാ ജനറൽ സെക്രട്ടറി ജംഷീദ് കിഴക്കയിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ റഷീന സുബൈർ. മജീദ് കൈതക്കൽ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. (7356979110. 921540083)
നേത്ര പരിശോധന ക്യാമ്പ് 25ന്
