കെ പി സി സി വീട് വച്ച് നല്‍കിയ മറിയക്കുട്ടി ബി ജെ പിയില്‍ ചേർന്നു. ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരന്‍ മറിയക്കുട്ടിയെ ഷാള്‍ അണിയിച്ചു സ്വീകരിച്ചു. തൊടുപുഴയിലെ ബി ജെ പി വേദിയിലാണ് മറിയക്കുട്ടി എത്തിയത്.
മറിയക്കുട്ടി ബി ജെ പി അംഗത്വം സ്വീകരിക്കുന്നുവെന്ന് വേദിയില്‍ പ്രഖ്യാപിക്കുകയും ചെയ്തു. 650 ചതുരശ്ര അടിയുള്ള വീട് ആണ് മറിയക്കുട്ടിക്ക് കെ പി സി സി നിര്‍മിച്ച് നല്‍കിയത്. പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ട കെ സുധാകരന്‍ നേരിട്ടെത്തിയാണ് അന്ന് താക്കോല്‍ദാനം നിര്‍വഹിച്ചത്.
നേരത്തേ കോണ്‍ഗ്രസുകാരിയാണെന്ന് മറിയക്കുട്ടി ആവർത്തിച്ച് പറഞ്ഞിരുന്നു. എന്നാൽ പിന്നീട് തൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുമുള്ള ബി ജെ പി പരിപാടികളില്‍ പങ്കെടുത്തിരുന്നു. മറിയക്കുട്ടി വാർത്തകളിൽ നിറഞ്ഞ സമയത്ത് അവരെ പിന്തുണച്ച് കോണ്‍ഗ്രസും ബി ജെ പിയും രംഗത്തുവന്നിരുന്നു.
