Breaking
Sun. Nov 22nd, 2026

മകളുടെ കൺമുന്നിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഗൃഹനാഥൻ ജീവനൊടുക്കി; സംഭവം പത്തനാപുരത്ത്

2026 നവംബർ 22 ഞായർ

പത്തനാപുരം (കൊല്ലം): പട്ടാഴിയിൽ കുടുംബ പ്രശ്നങ്ങളെത്തുടർന്ന് മകളുടെ കൺമുന്നിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ഭർത്താവ് തൂങ്ങിമരിച്ചു. പന്തപ്ലാവ് ക്രിസ്റ്റി ഭവനിൽ ബിനു(48)വാണ് ഭാര്യ ക്രിസ്റ്റി(38)യെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്. ഞായറാഴ്ച വൈകീട്ടാണ് നാടിനെ നടുക്കിയ സംഭവം. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളെത്തുടർന്ന് കുന്നിക്കോട് പോലീസ് സ്റ്റേഷനിൽ കേസ് നിലനിന്നിരുന്നു. ഒത്തുതീർപ്പിന്റെ ഭാഗമായി ഇരുവരെയും ശനിയാഴ്ച പോലീസ് സ്റ്റേഷനിൽ വിളിച്ച് പ്രശ്നപരിഹാരത്തിന് ശ്രമിച്ചിരുന്നു. പോലീസിന്റെ നിർദേശത്തെത്തുടർന്ന് ക്രിസ്റ്റി കലയപുരത്തെ സ്വന്തം വീട്ടിലേക്ക് പോയി. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെ മകൾ ബിറ്റിക്കൊപ്പം ക്രിസ്റ്റി പന്തപ്ലാവിലെ വീട്ടിലെത്തി തുണികൾ എടുക്കുന്നതിനിടെ, ബിനുവുമായി വാക്കേറ്റമുണ്ടായി.

പ്രകോപിതനായ ബിനു വെട്ടുകത്തികൊണ്ട് ക്രിസ്റ്റിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അമ്മയെ വെട്ടുന്നതുകണ്ട മകൾ ബിറ്റി നിലവിളിച്ചുകൊണ്ട് ഓടിരക്ഷപ്പെട്ടു. മകളാണ് പോലീസിനെയും ബന്ധുക്കളെയും വിവരമറിയിച്ചത്. നാട്ടുകാർ ഓടിക്കൂടിയപ്പോൾ ബിനുവിനെ അടുക്കളയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. നെഞ്ചിനും തലയ്ക്കും കഴുത്തിനും വേട്ടേറ്റ് രക്തംവാർന്നാണ് ക്രിസ്റ്റിയുടെ മരണം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു. കൊട്ടാരക്കര ഡിവൈ.എസ്.പി എസ്. ഷെരിഫ്, കുന്നിക്കോട് എസ്.എച്ച്.ഒ. ശരത് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *