മാനന്തവാടി വടകര മുണ്ടക്കുറ്റി ദേശപോഷണി ലൈബ്രറി ബാലകൈരളി പ്രവർത്തകർ പഴശ്ശി ഗ്രന്ഥാലയം സന്ദർശിച്ചു. മാനന്തവാടി പഴശ്ശി കുടീരം പുൽപ്പള്ളി മാവിലാംതോട് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കുന്നതിൻ്റെ ഭാഗമായി ഗ്രന്ഥാലയത്തിൽ എത്തിയതായിരുന്നു പ്രസ്തുത ലൈബ്രറി പ്രവർത്തകർ. ‘പഴശ്ശിഗ്രന്ഥാലയത്തിന്റെ പ്രവർത്തന രീതികളും പഴശ്ശി സമര ചരിത്രങ്ങളും ശേഖരിച്ച് ഗ്രന്ഥാലയത്തിൽ ഒട്ടനവധി സമയം ചെലവഴിച്ചിട്ടാണ് ദേശപോഷിണി ഗ്രന്ഥാലയം പ്രവർത്തകർ മടങ്ങിയത്. ദേശപോഷിണി ഗ്രന്ഥാലയം പ്രസിഡണ്ട് ശ്രീ നാണു മുണ്ടക്കുറ്റി’എക്സികുട്ടീവ് അംഗം ശ്രീ രഘുനാഥ് പഴശ്ശി ഗ്രന്ഥാലയം സെക്രട്ടറി തോമസ് സേവ്യർ, സ്വപ്ന രാജേഷ് അഭിറാം എ കൃഷ്ണ അഹന്യ കൃഷ്ണ, കൗശിക് കൃഷ്ണ, ധനുഷ് കൃഷ്ണ, ഷിനോജ് വി. പി, അഞ്ജിമ അജ്ജു തുടങ്ങിയവർ പ്രസ്തുത പരിപാടിക്ക് നേതൃത്വം നൽകി.
ചരിത്രശേഷിപ്പുകൾ തേടി വടകര മുണ്ടക്കുറ്റി ദേശപോഷിണി ഗ്രന്ഥാലയം പ്രവർത്തകർ പഴശ്ശിഗ്രന്ഥാലയം സന്ദർശിച്ചു
