Breaking
Mon. Nov 23rd, 2026

നവമാധ്യമ ശിൽപശാല സംഘടിപ്പിച്ചു

മീനങ്ങാടി: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്,യുവസമിതിയുടേയും വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവമാധ്യമ ശിൽപശാല സംഘടിപ്പിച്ചു. സ്റ്റെർക്ക് ഹാൾ, മീനങ്ങാടിയിൽ വച്ചായിരുന്നു ഏകദിന ശില്പശാല സംഘടിപ്പിച്ചത്.

പരിഷത്ത് ജില്ലാ പ്രസിഡന്റ് എ. ജനാർദ്ദനൻ ശിൽപശാല ഉദ്ഘാടനം ചെയ്തു. പരിഷത്ത് കേന്ദ്ര നിർവാഹകസമിതി അംഗം കെ എ അഭിജിത്ത്, യുവസമിതി പ്രവർത്തകൻ മുഹമ്മദ് സിനാൻ പി. എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

നവമാധ്യമ രംഗത്തെ അടിസ്ഥാന അറിവുകളും സാങ്കേതിക വിദ്യകളുടെ പ്രായോഗിക ഉപയോഗവും പരിചയപ്പെടുത്തുക എന്നതായിരുന്നു ശിൽപശാലയുടെ ലക്ഷ്യം. ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, പോസ്റ്റർ നിർമ്മാണം, എ.ഐ. ടൂളുകളുടെ ഉപയോഗം, ഡിജിറ്റൽ ഫയൽ നിർമ്മാണം, ഫ്ലിപ്പ്ബുക്ക് നിർമ്മാണം തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം നൽകിയത്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *