Breaking
Mon. Nov 23rd, 2026

മസ്ജിദ് മുറ്റത്തേക്ക് വൈദികനെത്തി; വീണ്ടും മത സൗഹാർദ്ദ വേദിയായി വെള്ളമുണ്ട

മാനന്തവാടി: മുമ്പ് പല തവണ സ്നേഹ സംഗമങ്ങൾക്ക് വേദിയായ വെള്ളമുണ്ട എട്ടേനാൽ സിറ്റി ഒരു തവണ കൂടി മതസൗഹാർദ്ദ വേദിയായി ..ഇത്തവണ ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിച്ച് സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാനുളള യജ്ഞത്തിലാണ് എട്ടേ നാൽ സിറ്റി മഹല്ല് ഭാരവാഹികളും ഒഴുക്കൻ മൂല സെന്റ്തോമസ് ഇടവക കമ്മിറ്റിയും കൈകോർത്തത് ..

കവുങ് വീണ് തലക്ക് പരിക്കേറ്റ് കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലുള്ള ആൽബർട്ടോ റൈഡൻ ജോസഫിന്റെ ചികിത്സക്കായി നാട്ടുകാർ ചേർന്ന് ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ചിരുന്നു . വിവിധ വിദ്യാലയങ്ങളിലും ഇടവകകളിലും മഹല്ല് കമ്മിറ്റികളിലും പ്രത്യേക ധനസമാഹരണ യജ്ഞവും നടന്നു . ഇതിന്റെ ഭാഗമായി വെള്ളമുണ്ട കട്ടയാട് സിറ്റി ജുമാ മസ്ജിദ് കമ്മിറ്റി ശേഖരിച്ച 46,000 രൂപ ഏറ്റുവാങ്ങാൻ ആണ് വെള്ളമുണ്ട ഒഴുക്കൻ മൂല സെന്റ് തോമസ് പള്ളി വികാരി ഫാദർ തോമസ് വാഴച്ചാലിലും ഇടവക കമ്മിറ്റി അംഗങ്ങളും മസ്ജിദ് മുറ്റത്തെത്തിയത് . ഉസ്താദ് മുഹമ്മദ് നുജുമി തുക ഏറ്റുവാങ്ങി. മസ്ജിദ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ചികിത്സാ സഹായ കമ്മിറ്റി കൺവീനർ ടി .നാസർ അധ്യക്ഷനായി. അസീസ് തോലൻ , പി ജെ വിൻസെന്റ് ,പി.സി.റെജിമോൻ , പി.ടി ജോസ് , തുടങ്ങിയവരും സംബന്ധിച്ചു. മുൻപ് പടാരി വേട്ടക്കൊരു മകൻ ക്ഷേത്രത്തിലെ ഉത്സവ നാളുകളിലും നബിദിന ഘോഷയാത്രയിലും മധുരം പങ്കുവെച്ച് ക്ഷേത്ര ഭാരവാഹികളും മഹല്ല് കമ്മിറ്റി ഭാരവാഹികളും മധുരം വിതരണം ചെയ്തു പരസ്പരം സ്നേഹം പങ്കിട്ടിരുന്നു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *