Breaking
Tue. May 26th, 2026

സ്വർണം ചോദിച്ചിട്ടു നൽകിയില്ല, സഹോദരിയെ മർദിച്ചു, വിഡിയോയിലൂടെ അപമാനിച്ചു, വ്ലോ​ഗർ ഗ്രീൻഹൗസ് രോഹിത്തിനെതിരെ കേസ്

ആലപ്പുഴ: സ്വർണാഭരണങ്ങൾ നൽകാതിരുന്നതിനെ തുടർന്ന് സഹോദരിയെ മർദിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത യൂട്യൂബ് വ്ലോ​ഗർക്കെതിരെ കേസെടുത്ത് ആലപ്പുഴ വനിത പൊലീസ്. മണ്ണഞ്ചേരി സ്വദേശി ഗ്രീൻഹൗസ് രോഹിത്തിന് (27) എതിരെയാണ് പരാതി.

സഹോദരിയായ റോഷ്നിക്ക് അച്ഛൻ നൽകിയ സ്വ‌ർണാഭരണങ്ങൾ പ്രതി വിൽക്കാൻ ശ്രമിച്ചത് തടഞ്ഞതിലുള്ള വൈരാഗ്യമാണ് മർദനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ മാസം മൂന്നിന് സ്വർണം വിൽക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. തുടർന്ന് പ്രതി സഹോദരിയെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.

പിന്നാലെ അമ്മയെയും സഹോദരിയെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വിഡിയോ പ്രതിയുടെ ഗ്രീൻ ഹൗസ് ക്ലീനിങ് സർവീസ് എന്ന യുട്യൂബ് ചാനൽ വഴിയും മറ്റ് സമൂഹ മാധ്യമങ്ങൾ വഴിയും പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *