Breaking
Sat. Jun 13th, 2026

പയ്യമ്പള്ളി വില്ലേജില്‍ ഡിജിറ്റല്‍ സര്‍വേ ആരംഭിച്ചു

പയ്യമ്പള്ളി: മാനന്തവാടി താലൂക്കിലെ പയ്യമ്പള്ളി വില്ലേജിന്റെ ഡിജിറ്റല്‍ സര്‍വേ ഉദ്ഘാടനം മാനന്തവാടി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ നിര്‍വ്വഹിച്ചു. വയനാട് റീസര്‍വേ അസിസ്റ്റന്റ് ഡയറക്ടര്‍ ബാലകൃഷ്ണന്‍ കെ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പയ്യമ്പള്ളി ഡിജിറ്റല്‍ സര്‍വേ ചാര്‍ജ് ഓഫീസര്‍ പ്രബിന്‍ സി പവിത്രന്‍ സ്വാഗതം പറഞ്ഞു. മാനന്തവാടി ഭൂരേഖാ തഹസില്‍ദാര്‍ പ്രിയ എന്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ ഷിബു കെ ജോര്‍ജ്ജ്, അനിത,കൗസല്യ അച്ചപ്പന്‍,ശരണ്യ ശ്രീജിത്ത്,സ്മിത അനില്‍കുമാര്‍,ഷെല്ലി ജിന്‍സ്,ലിസി ജോസ്,ബിജി,മഞ്ജുള അശോകന്‍ എന്നിവര്‍ സംബന്ധിച്ചു.മാനന്തവാടി റിസര്‍വേ സൂപ്രണ്ട് മുഹമ്മദ് ഷെരീഫ് ഭൂവുടമകളുടെ സംശയങ്ങള്‍ക്ക് മറുപടി പറഞ്ഞു റീസര്‍വേ വയനാട് ടെക്‌നിക്കല്‍ അസിസ്റ്റന്റ് ജെന്നി പി വി നന്ദി പറഞ്ഞു

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *