Breaking
Fri. Jul 10th, 2026

ഓഹരി വിപണിയില്‍ ബുള്‍ തരംഗം, സെന്‍സെക്‌സ് 700 പോയിന്റ് കുതിച്ചു; ബാങ്ക് ഓഹരികളില്‍ റാലി, രൂപയ്ക്കും നേട്ടം

ന്യൂഡല്‍ഹി: ഓഹരി വിപണി തുടര്‍ച്ചയായ ആറാം ദിവസവും നേട്ടത്തില്‍. ആഗോള വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്. 2025 ഫെബ്രുവരി 10ന് ശേഷം ആദ്യമായി നിഫ്റ്റി 23,500 പോയിന്റ് മറികടന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 700 ഓളം പോയിന്റ് ആണ് മുന്നേറിയത്. 77,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലാണ് സെന്‍സെക്‌സ്.

അമേരിക്ക തുടങ്ങി വെച്ച വ്യാപാര യുദ്ധത്തെ തുടര്‍ന്നുള്ള അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്. അതിനിടെയാണ് ഓഹരി വിപണി മുന്നേറ്റം കാഴ്ചവെച്ചത്. എങ്കിലും നിക്ഷേപകര്‍ കരുതലോടെയാണ് വിപണിയില്‍ ഇടപെടുന്നത് എന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. പ്രധാനമായി ബാങ്ക് ഓഹരികളാണ് മുന്നേറിയത്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *