Breaking
Thu. Jul 9th, 2026

പള്ളിമുക്ക് ഏരിയയിൽ വൈശ്യൻ അബുറോഡ് ഉദ്ഘാടനം ചെയ്തു

കണിയാമ്പറ്റ പഞ്ചായത്ത് പതിനഞ്ചാം വാർഡിലെ പള്ളിമുക്ക് ഏരിയയിൽ നിർമ്മാണം പൂർത്തിയായ വൈശ്യൻ അബുറോഡിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ നഫീസത്ത് ജാഫർ നിർവഹിച്ചു.

ചടങ്ങിൽ അസീസ് പാലോളി, ഹംസ പള്ളിക്കണ്ടി, ഹംസ പിലാച്ചേരി, ജലീൽ മോയിൻ, റഷീദ് പള്ളിമുക്ക്, ജംഷി പെരുമയിൽ, അസീസ് ഇടി, വൈശ്യൻ അബു എന്നിവർ സംബന്ധിച്ചു.

വാർഡിന്റെ വികസന മുന്നേറ്റത്തിലേക്ക് മറ്റൊരു പൊൻതൂവലായി മാറുന്ന റോഡ് പദ്ധതി നാട്ടുകാർക്ക് ഏറെ ഉപകാരപ്രദമാകുമെന്ന് ചടങ്ങിൽ അഭിപ്രായപ്പെട്ടു.

വാർഡിന്റെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വാർഡ് മെമ്പർ നഫീസത്ത് ജാഫറിന് നാട്ടുകാരുടെ അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *