Breaking
Sat. Oct 10th, 2026

വെള്ളാരംകുനി ചിന്നൻ റോഡ് ഉദ്ഘാടനം ചെയ്തുകണിയാമ്പറ്റ:

കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ (MGNREGS) ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ വെള്ളാരംകുനി ചിഹ്നം റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വി.പി. യൂസഫ് ഉദ്ഘാടനം ചെയ്തു. വാർഡിലെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കോൺക്രീറ്റ് പ്രവൃത്തികളാണ് ഇവിടെ പൂർത്തീകരിച്ചത്.
ചടങ്ങിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഷീന സുബൈർ മുഖ്യാതിഥിയായിരുന്നു. വാർഡ് മെമ്പർ നഫീസത്ത് ജാഫർ അധ്യക്ഷത വഹിച്ചു.
ഉദ്ഘാടന ചടങ്ങിൽ പ്രമുഖ പ്രാദേശിക നേതാക്കളും സാമൂഹിക പ്രവർത്തകരും പങ്കെടുത്തു:

  • ഹംസ പള്ളിക്കണ്ടി
  • ഹംസ പിലാച്ചേരി
  • ജലീൽ മോയിൻ
  • ചളിക്കണ്ടം നാസർ ഹാജി
  • അസീസ് പാലോളി
  • റഷീദ് പള്ളിമുക്ക്
  • അസീസ് ഇ.ടി.
  • അബൂബക്കർ പാഞ്ചാലി
  • റഫീക്ക്
    നാട്ടുകാരുടെ ദീർഘകാലത്തെ ആവശ്യമായിരുന്ന റോഡ് ഗതാഗതയോഗ്യമായതോടെ പ്രദേശത്തെ യാത്രാക്ലേശത്തിന് വലിയൊരു പരിഹാരമായിരിക്കുകയാണ്

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *