Breaking
Wed. Nov 25th, 2026

അമ്പലവയലിൽ ജാഗ്രത സമിതി ബോധവൽക്കരണ ക്ലാസ്സും ‘രക്ഷാകവചം’ സെമിനാറും സംഘടിപ്പിച്ചു

അമ്പലവയൽ: അമ്പലവയൽ ഗ്രാമപഞ്ചായത്തിന്റെയും വനിതാ ശിശുവികസന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ 2026-2027 സാമ്പത്തിക വർഷത്തിലെ പദ്ധതിയിൽ ഉൾപ്പെടുത്തി ജാഗ്രത സമിതി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. അമ്പലവയൽ മാർട്ടിൻ ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.സി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന അബു അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.കെ.ബാബു സ്വാഗതവും അംഗനവാടി വർക്കർ എ.എസ്.വിജയ നന്ദിയും രേഖപ്പെടുത്തി. പരിപാടിയുടെ ഭാഗമായി എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനം ‘രക്ഷാകവചം’ എന്ന വിഷയത്തിൽ ബോധവൽക്കരണ സെമിനാർ അവതരിപ്പിച്ചു.അമ്പലവയൽ പോലീസ് സ്റ്റേഷനിലെ എസ്.ഐ മുകുന്ദൻ,അമ്പലവയൽ പഞ്ചായത്ത് സെക്രട്ടറി മധുസൂദനൻ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ സിജി എൽഡോസ്,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷഫീഖ്, വാർഡ് മെമ്പർമാരായ സുരേന്ദ്രൻ എന്നിവർ ആശംസകളർപ്പിച്ചു.
ഐ.സി.ഡി.എസ് (ICDS) സൂപ്പർവൈസർമാരായ ടി. ബിന്ദു,ഇന്ദു ഏലിയാസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.ജാഗ്രത സമിതി അംഗങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *