Breaking
Wed. Nov 25th, 2026

ഓപ്പറേഷൻ നൈറ്റ് ഹണ്ടുമായി MVD, കുടുങ്ങിയത് രാത്രി വാഹനവുമായി ‘ഷോ’ കാണിക്കാനിറങ്ങിയവർ, പിഴ 6.10 ലക്ഷം രൂപ

2026 നവംബർ 25 ബുധൻ

അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ പഴയ രൂപത്തിലേക്ക് മാറ്റണമെന്ന നിര്‍ദേശവും മോട്ടോര്‍ വാഹന വകുപ്പ് നല്‍കി. കാക്കനാട്: പകലത്തെ റോഡിലെ അഭ്യാസങ്ങൾ പോരാഞ്ഞിട്ട് രാത്രിയിലും ചെവിപൊട്ടിക്കുന്ന ശബ്ദവുമായി ബൈക്കുകളുടെ ‘ഷോ’! അമിത ശബ്ദമുള്ള സൈലൻസറും കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകളും അപകടകരമായ രൂപമാറ്റങ്ങളുമായി നഗരവീഥികളിൽ വിലസിയ വാഹനങ്ങൾക്ക് പുലർച്ചെ എം.വി.ഡി.യുടെ വക പണി. കൊച്ചി നഗരത്തിൽ നടത്തിയ ‘ഓപ്പറേഷൻ നൈറ്റ് ഹണ്ടി’ൽ നിയമലംഘനം കണ്ടെത്തിയ 146 വാഹനങ്ങൾക്ക് പിഴ ചുമത്തി. 6,10,250 രൂപയാണ് പിഴയായി ഈടാക്കുക. രാത്രിയിൽ നിയമം കാറ്റിൽപ്പറത്തി നിരത്തിലിറങ്ങിയ വാഹനങ്ങളെയാണ് മോട്ടോർ വാഹന വകുപ്പ് പ്രത്യേക പരിശോധനയിലൂടെ പിടികൂടിയത്. ഹൈക്കോടതിയുടെ കർശന നിർദേശത്തിന്റെയും ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ ഉത്തരവിന്റെയും അടിസ്ഥാനത്തിലായിരുന്നു നടപടി.

തിങ്കളാഴ്ച രാത്രി മുതൽ ചൊവ്വാഴ്ച പുലർച്ചെ വരെയായിരുന്നു പരിശോധന. എറണാകുളം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. ബിജു ഐസക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡുകൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി. സൈലൻസറിലാണ് ‘പണി’ കൂടുതൽ പരിശോധനയിൽ ഏറ്റവും കൂടുതൽ കുടുങ്ങിയത് ഹെൽമെറ്റില്ലാതെ യാത്രചെയ്തവരാണ്. 40 പേർക്കെതിരേയാണ് നടപടി. സൈലൻസർ രൂപമാറ്റം വരുത്തിയ 35 വാഹനങ്ങളും പിടിയിലായി. ട്രിപ്പിൾ റൈഡിങ്ങിന് 15 പേർക്കും പുകപരിശോധനാ സർട്ടിഫിക്കറ്റ് (പി.യു.സി.സി.) ഇല്ലാത്തതിന് 12 പേർക്കും ഇൻഷുറൻസ് ഇല്ലാത്തതിന് 12 പേർക്കും ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 12 പേർക്കും ചെല്ലാൻ നൽകി. അനധികൃത ലൈറ്റ് മാറ്റം വരുത്തിയ ഏഴ് വാഹനങ്ങളും നമ്പർ പ്ലേറ്റ് മറച്ച ആറു വാഹനങ്ങളും കൃത്യമായ രജിസ്‌ട്രേഷനില്ലാത്ത രണ്ടെണ്ണവും നടപടിയിൽ കുടുങ്ങി.

മറ്റ് നിയമലംഘനങ്ങൾക്ക് 34 പേർക്കെതിരേയും നടപടിയെടുത്തു. ശബ്ദം കുറയ്ക്കണം; രൂപം പഴയപടിയാക്കണം അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ പഴയ രൂപത്തിലേക്ക് മാറ്റണമെന്ന നിർദേശവും മോട്ടോർ വാഹന വകുപ്പ് നൽകി. സൈലൻസർ ഉൾപ്പെടെയുള്ള മാറ്റങ്ങൾ പൂർണമായും നീക്കിയശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു മുന്നിൽ വാഹനം ഹാജരാക്കി പരിശോധനയ്ക്ക് വിധേയമാക്കണം. രൂപമാറ്റം വരുത്തിയ വാഹനങ്ങൾ അതേപടി നിരത്തിലിറക്കാൻ അനുവദിക്കില്ലെന്ന മുന്നറിയിപ്പും അധികൃതർ നൽകി.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *