Breaking
Mon. May 25th, 2026

ലഹരി വിരുദ്ധ ബോധവത്കരണം നടത്തി

മേപ്പാടി ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജില്‍ ലഹരിവിരുദ്ധ ബോധവത്കരണം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍(ഇന്‍ചാര്‍ജ്)സജിത്ത്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

മേപ്പാടി: യുവതലമുറയില്‍ വര്‍ധിക്കുന്ന ലഹരി ഉപയോഗത്തിനെതിരേ പ്രതിരോധം തീര്‍ക്കുന്നതിന് ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജും എക്‌സൈസ് വകുപ്പും ആസ്റ്റര്‍ വോളന്റിയേഴ്‌സും സംയുക്തമായി ലഹരിവിരുദ്ധ ബോധവത്കരണം സംഘടിപ്പിച്ചു. ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജ് കാമ്പസില്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍(ഇന്‍ചാര്‍ജ്)സജിത്ത്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.എലിസബത്ത് ജോസഫ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ.ഇ. പ്രഭു, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. ഷറഫുദ്ദീന്‍, ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ മേധാവി സൂപ്പി കല്ലങ്കോടന്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഡോ.ഷാനവാസ് പള്ളിയാല്‍, പ്രഫ.ഫസലുറഹ്മാന്‍, പ്രഫ.രാമുദേവി, മുഹമ്മദ് ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജ്, നഴ്‌സിംഗ് കോളജ് വിദ്യാര്‍ഥികള്‍ ഫഌഷ് മോബ് അവതരിപ്പിച്ചു. ലഹരി വിപത്തുകള്‍ പ്രമേയമാക്കി എക്‌സൈസ് ജീവനക്കാരന്‍ പ്രഭു ഏകാംഗ നാടകം അവതരിപ്പിച്ചു. ലഹരിവിരുദ്ധ സന്ദേശങ്ങള്‍ ഉയര്‍ത്തി വിദ്യാര്‍ഥികളും കോളജ് ജീവനക്കാരും ബലൂണുകള്‍ പറത്തി.

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *